
ദൃശ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറ്റവും അധികം ഭയക്കുന്നതും മനസ്സിക ബുദ്ധിമുട്ട് അനുഭവിക്കുന്നതും തങ്ങളുടെ പേരില്‍ വ്യാജന്മാര് സൃഷ്ടിക്കുന്ന ഫേക്ക് സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴിയുള്ള അപവാദ പ്രചരണങ്ങളെയാണ്. മലയാളത്തിലെ ഒട്ടു മിക്ക ബിഗ് സ്ക്രീന്‍ മിനി സ്ക്രീന്‍ താരങ്ങളും ഇത്തരക്കാരുടെ അസ്സന്മാര്ഗിക പ്രവര്‍ത്തികള്‍ മൂലം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അല്പ ബുദ്ധികളായ ഓണ്‍ലൈന്‍ സാമൂഹിക വിരുദ്ധന്മാരുടെ ചെയ്തികള്‍ മൂലം കരിയര്‍ തന്നെ അവസ്സാനിപ്പിക്കേണ്ട സാഹചര്യം പോലും പലര്‍ക്കും സംഭവിച്ചിട്ടുണ്ട്.
തന്റെ ചിത്രം ഉപയോഗിച്ച് ആരോ ഒരു വ്യാജ പ്രൊഫൈല്‍ ഇന്‍സ്റ്റഗ്രാമില്‍ സൃഷ്ടിച്ച് അതിലൂടെ അശ്ലീല പ്രചരണം നടത്തുന്നുവെന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ടീ വീ ഫെയിമും ചലച്ചിത്ര താരവുമായ ശാലു കുരിയന്‍. നായികയും ഉപനായികയും പ്രതിനായികയുമൊക്കെ ആയി ടെലിവിഷന്‍ സ്ക്രീനില്‍ നിറഞ്ഞു നില്ക്കുന്ന ശാലു ഇന്സ്ടഗ്രാമിലൂടെ പുറത്തു വിട്ട വീഡിയോയാണ് ഇപ്പോള്‍ അമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ജീന്‍സി എന്ന പേരില്‍ തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഇന്സ്ടഗ്രാമില് ആരോ ഒരു വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് അശ്ലീല ചാറ്റിങ് നടത്തുന്നുവെന്ന് നടി വീഡിയോയില്‍ പറയുന്നു. തനിക്ക് ശാലൂ മെല്വിന് എന്ന പേരില്‍ ഒരേയൊരു വെരിഫൈഡ് അക്കൌണ്ട് മാത്രമേ ഉള്ളൂ. മറ്റുള്ളവയൊക്കെ വ്യാജമാണ്. തന്റെ ചിത്രം വച്ച് അശ്ലീല ചാറ്റിങ് നടത്തിയതിന്റെ സ്ക്രീന്‍ ഷോര്ട്ടടക്കം തന്റെ കയ്യില്‍ കിട്ടിയിട്ടുണ്ട്. ലഭ്യമായ വിവരത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലില്‍ ഇതുമായി ബന്ധപ്പെട്ട പരാതി നല്കി. സംഭവം വിവാദമായതോടെ ഈ വ്യാജ പ്രൊഫൈല്‍ ഇപ്പോള്‍ ലഭ്യമല്ല. ആരാധകര്‍ റിപ്പോര്‍ട് അടിച്ചതിനാലാവാം ആ അക്കൌണ്ട് തന്നെ നിലവിലില്ലാത്തതായാണ് കാണിക്കുന്നത്, അവര്‍ വീഡിയോയില്‍ പറഞ്ഞു.