താര പത്നിയുടെ അറസ്റ്റ് വൈകുന്നതില്‍ അമര്‍ഷം,

അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ രാജന്‍ പി‌ ദേവിന്റെ മരുമകളായിരുന്ന പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പത്നിയായ ശാന്തയുടെ അറസ്റ്റ് വൈകുന്നതായി പ്രിയങ്കയുടെ മാതാപിതാക്കള്‍. ഈ കേസ്സുമായി ബന്ധപ്പെട്ട് രാജന്‍ പീ ദേവിന്റെ മകനായ ഉണ്ണി പീ ദേവിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.ഉണ്ണിയുടെ മാതാവ് ശാന്ത കോവിഡ് ബാധിതയായതിനാലാണ് അറസ്റ്റ് വായികുന്നത് എന്നാണ് പോലീസ് ഭാഷ്യം.

എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ പ്രിയങ്കയുടെ ബന്ധു മിത്രാതികള്‍ തയാറാകുന്നില്ല. കോവിഡ് ബാധിതനായിരുന്ന ഉണ്ണി പീ ദേവിനെ കഴിഞ്ഞ മെയ് 25നു നെഗറ്റീവ് ആയതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണിയും മാതാവായ ശാന്തയും ഒരേ ദിവസ്സമാണ് കോവിഡ് സ്ഥിരീകരിച്ചത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ 18 ദിവസ്സത്തോളം ആയിരിക്കുന്നു ഉണ്ണിയെ അറസ്റ്റ് ചെയ്തിട്ട്. ഇപ്പൊഴും രോഗബാധിതയായതിനാല്‍ തന്നെ ആണോ അതോ അറസ്റ്റ് വൈകിപ്പിക്കാനായി ബോധപൂര്‍വം ഇവര്‍ വീട്ടില്‍ തുടരുന്നതാണോ എന്നും ബന്ധുക്കള്‍ അന്വേഷണ ചുമതലയുള്ള നെടുമങ്ങാട് ഡീ വൈ എസ് പീയെ ആശങ്ക അറിയിച്ചു . കോവിഡ് നെഗറ്റീവ് സര്‍ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നത് എന്നാണ് പോലീസ് പറയുന്നത് .

മരുമകളായ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണി പീ ദേവിനോളം തന്നെ പങ്ക് ശാന്തക്കും ഉണ്ടെന്നാണ് പോലീസ്സിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. തന്നെ ഏറ്റവും അധികം ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചത് ശാന്ത ആണെന്ന് പ്രിയങ്ക തന്നെ മൊഴി നല്കിയിട്ടുണ്ട്. മരണത്തിന് തലേ ദിവസ്സം പ്രിയങ്ക അനുഭവിക്കേണ്ടി വന്ന ഗാര്‍ഹിക പീഡനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published.