
കോവിഡ് വ്യാധിയെത്തുടര്ന്നു ദുരിതമനുഭവിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കു കൈത്താങ്ങാവുകയാണ് കന്നഡ സൂപ്പര്‍ താരം യാഷ്. കെ ജീ എഫ് എന്ന ചിത്രത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് എത്തിയ താരമാണ് നവീന്‍ കുമാര്‍ ഗൌഡ എന്ന യാഷ്. 2010 മുതല്‍ തുടര്‍ച്ചയായി കന്നഡ സിനിമയില്‍ ബ്ലോക് ബസ്റ്ററുകള്‍ സമ്മാനിക്കുന്ന ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ കെ ജീ എഫിന്റെ രണ്ടാം ഭാഗം കെ ജീ എഫ് ചാപ്റ്റര്‍-2 എന്ന പേരില്‍ 2021ല്‍ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ താരം വാര്‍ത്തകളില്‍ നിറയുന്നത് സഹജീവികളോടുള്ള തന്റെ കരുതല്‍ പ്രകടമാക്കിയതുകൊണ്ടാണ്. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന സിനിമാ മേഖലയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സഹായഹസ്തം നീട്ടിയിരിക്കുകയാണ് ഈ കന്നഡ സൂപ്പര്‍ താരം.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 21 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ക്കാണ് യഷിന്റെ സഹായം എത്തുന്നത്. ഓരോരുത്തരുടെയും അക്കൌണ്ടില്‍ 5000 രൂപ വച്ച് താന്‍ നിക്ഷേപിക്കുമെന്ന് യഷ് എഫ് ബീയില്‍ കുറിച്ചു. ദുരിത ബാധിതര്‍ക്ക് ഒരിയ്ക്കലും ഇതൊരു സംപൂര്‍ണ പരിഹാരമാകില്ലങ്കിലും രോഗ വിമുക്തമായ ഒരു നാളയെക്കുറിച്ച് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇതിനാകട്ടെയെന്നും അദ്ദേഹം ആത്മ വിശ്വസ്സം പ്രകടിപ്പിച്ചു.