ഒരുകാലത്ത് സൌത്ത് ഇന്‍ഡ്യന്‍ സിനിമാ ലോകത്തെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു രേഖ ഓർമകൾ പങ്കുവെക്കുന്നു,

ഒരുകാലത്ത് സൌത്ത് ഇന്‍ഡ്യന്‍ സിനിമാ ലോകത്തെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു രേഖ. 86 ല്‍ പുറത്തിറങ്ങിയ പുന്നകൈ മന്നന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഇവര്‍ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ചതു. തുടര്‍ന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഇരട്ട സംവിധായകരായ സിദ്ധിക് ലാല്‍ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമായ റാംജി റാവ് സ്പീകിങ് എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറി. ഈ ചിത്രം വന്‍ വിജയമായതിനെത്തുടര്ന്ന് നിരവധി അവസ്സരങ്ങള്‍ ഇവരെ തേടി എത്തി. എയ് ഓട്ടോ,ഇന്‍ ഹരിഹര്‍ നഗര്‍,ലാല്‍ സലാം തുടങ്ങി ഒട്ടനവധി സിനിമകളില്‍ ഇവര്‍ അഭിനയിച്ചു. അതില്‍ അഭിനയ മികവ് കൊണ്ടും കഥയിലെ വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ദശരഥം. ആനി എന്നാണ് ഈ ചിത്രത്തില്‍ രേഖ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

ഇപ്പോള്‍ ദശരഥത്തിന്റെ ഓര്‍മകള്‍ പങ്ക് വച്ച് സോഷ്യല്‍ മീഡിയയിലൂടെ ഓര്മകള്‍ അയവിറക്കുകയാണ് അവര്‍. ലോഹിത ദാസ്സിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം തനിക്ക് ലഭിച്ചതു വലിയ ഒരു അനുഗ്രഹമായി കരുതുന്നു എന്ന് രേഖ പറയുന്നു. തന്‍റെ സിനിമാ ജീവിതത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഇത്. ദശരഥം പോലെ എക്കാലത്തും നില നില്‍ക്കുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അവര്‍ എല്ലാവരുമായി പങ്ക് വച്ചു .

മലയാളത്തില്‍ അന്നോളം പറഞ്ഞു ശീലമില്ലാത്ത ഒരു കഥാ തന്തുവാണ് ചിത്രത്തിന്റേത്. ചൈള്‍ഡ് അഡോപ്ഷന്‍ ആയിരുന്നു പ്രമേയം. മറാത്തിയില്‍ ഡബ്ബ് ചെയ്ത ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി ദശരഥത്തിനുണ്ട്. മികച്ച തിരക്കഥാകൃത്തിനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം ഈ ചിത്രത്തിലൂടെ ലോഹിത ദാസ്സിന് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.