ഉച്ചഭാഷിണിയില്‍ ഉള്ള ബാങ്ക് വിളി നിരോധിക്കണം, ഈ നാടിന്‍റെ സംസ്കാരത്തെക്കുറിച്ച്‌ ഇവിടുത്തെ കുട്ടികളെ പഴയ തലമുറ പഠിപ്പിക്കണം ; ഗായിക അനുരാധ പൊതുവാള്‍

ബോളീവുഡിലെ വളരെ അറിയപ്പെടുന്ന ഒരു ചലച്ചിത്ര ഗായികയാണ് അനുരാധ പൊതുവാള്‍. ഹിന്ദി, മറാത്തി, തമിഴ് തുടങ്ങിയ നിരവധി ഭാഷകളിൽ അവര്‍ ഇതിനോടകം പാടിയിട്ടുണ്ട്. രാജ്യം അവരെ പത്മശ്രീ നല്കി ആദരിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അനുരാധ അമിതാഭ് ബച്ചനും ജയ ബച്ചനും ഒന്നിച്ചെത്തിയ അഭിമാൻ എന്ന ചലച്ചിത്രത്തില്‍ ഗായികയായിട്ടാണ് അരങ്ങേറിയത്. ഇപ്പോഴിതാ അവര്‍ നടത്തിയ ഒരു അഭിപ്രായം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നത് നിരോധിക്കണമെന്ന അഭിപ്രായത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് അവര്‍.

താന്‍ ലോകത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലല്ലാതെ മറ്റൊരു സ്ഥലത്തും ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്ന ആചാരം കണ്ടിട്ടില്ലന്നു  അവര്‍ അഭിപ്രായപ്പെടുന്നു. ഇവരുടെ ഈ പരാമര്‍ശം വലിയ വിവാദമാണ് ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. 

താന്‍ ലോകത്തുള്ള നിരവധി രാജ്യങ്ങളില്‍  സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെയുള്ള മുസ്ലിം രാജ്യങ്ങളില്‍ ഉച്ച ഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിന് നിരോധമുണ്ട്. ഇന്ത്യ ഒഴികെ ലോകത്തുള്ള  മുസ്ലിം രാജ്യങ്ങള്‍ പോലും ഈ രീതിയെ നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍  ഇന്ത്യയില്‍ മാത്രം എന്തിനാണ് ഇത്തരം ഒരു രീതിയെന്ന് അവര്‍ ചോദിക്കുന്നു. 

നമ്മുടെ യുവതലമുറ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ പ്രാധാന്യമറിഞ്ഞ് വേണം വളരാന്‍. ഈ നാടിന്‍റെ സംസ്കാരത്തെക്കുറിച്ച്‌ ഇവിടുത്തെ കുട്ടികളെ പഴയ തലമുറ പഠിപ്പിക്കണം. ഇത് അവരുടെ ഉത്തരവാദിത്തമാണ്. ഇന്ത്യയില്‍ രൂപം കൊണ്ട നാല് വേദങ്ങളെയും 18 പുരാണങ്ങളെയും കുറിച്ച് ഇവിടുത്തെ കുട്ടികള്‍ എല്ലാവരും അറിഞ്ഞിരിക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

ഇതേ രീതിയില്‍ പ്രമുഖ ഗായകന്‍ സോനു നിഗവും ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനെതിരെ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇത് വലിയ വിവാദമായി മാറിയിരുന്നു.

Leave a Reply

Your email address will not be published.