അവസ്സാനമായി ഒന്നിച്ചെടുത്ത ഫോട്ടോ പങ്ക് വച്ച് യുവ സംവിധായകന്‍

കന്നടയാണ് തട്ടകം എങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടനാണ് ചിരഞ്ജീവി സര്‍ജ . ഇതിന് പ്രധാന കാരണം മലയാളത്തില്‍ ഒട്ടനവധി വേഷങ്ങള്‍ ചെയ്ത മേഘനാ രാജിന്റെ ഭര്‍ത്താവ് കൂടി ആയിരുന്നു ഇദ്ദേഹം. കഴിഞ്ഞ വര്ഷം ജൂണ്‍ ഏഴിന് ആണ് ഇദ്ദേഹം അന്തരിച്ചത്. ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം എല്ലാവരെയും വല്ലാതെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വര്ഷം പെട്ടന്നുണ്ടായ ശ്വസ്സതടസ്സം മൂലം ഹോസ്പിറ്റലില്‍ എത്തിച്ച ഇദ്ദേഹം രാത്രി ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സര്‍ജ മരിക്കുമ്പോള്‍ ഭാര്യയായ മേഘന ഗര്‍ഭിണിയായിരുന്നു. അവര്‍ ഒക്ടോബര്‍ 22 നു ഒരു ആണ്‍ കുഞ്ഞിന് ജനം നല്കി

കഴിഞ്ഞ വര്ഷം ഇതേ സമയം എടുത്ത ചിരഞ്ജീവി സര്‍ജയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുകയാണ് അദ്ദേഹത്തിന്‍റെ സുഹൃത്തും സംവിധായകനുമായ പന്നക ഭരണ. തന്‍റെ പ്രിയ സുഹൃത്ത് കൂടെ ഇല്ലാത്ത ഒരുപാട് ദിവസ്സങ്ങള്‍. വീണ്ടും കാണുമ്പോള്‍ ഇതിനെക്കുറിച്ചൊക്കെ താന്‍ പറയുമെന്നും വൈകാരികയി എഴുതിയ ആ കുറിപ്പില്‍ പറയുന്നു. തന്‍റെ ചിരിയില്‍ എല്ലായിപ്പോഴും സര്‍ജ ഉണ്ടാകുമെന്നും പുഞ്ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിടാന്‍ തന്നെ പഠിപ്പിച്ചത് സര്‍ജ ആണെന്നും അദ്ദേഹം എഴുതി. ചിരഞ്ജീവി സര്‍ജയുടെ അടുത്ത സുഹൃത്താണ് നടനും സംവിധായകനുമായ പന്നഗ ഭരണ. കന്നഡ സംവിധായകനായ നാഗഭരണയുടെ മകനാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published.