ഞാന്‍ നിങ്ങളുടെ കരിയര്‍ നശ്ശിപ്പിക്കും: ബോളീവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരെ ഭീഷണി

ബോളീവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരെ ഭീഷണിയുമായി നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്‍. സല്‍മാന്‍റെ സിനിമാ കരിയര്‍ താന്‍ നശിപ്പികുമെന്നും ഒടുവില്‍ മറ്റ് മാര്‍ഗമില്ലാതെ ടെലിവിഷന്‍ പരമ്പകളില്‍ അഭിനയിക്കേണ്ടി വരുമെന്നും ഇയാള്‍ പൊതു മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തി. കെ‌ആര്‍‌കെ എന്ന വിളിപ്പേരുള്ള കമാല്‍ ഖാനെതിരെ മാനനഷ്ടത്തിന് കേസ്സ് കൊടുത്തിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. ഈ അടുത്തിടക്ക് റിലീസ് ആയ സല്‍മാന്‍ ചിത്രം രാധെക്ക് മോശം റിവ്യൂ ആണ് യു ടൂബിലൂടെ സിനിമാ നിരൂപണം നടത്തുന്ന കെ ആര്‍ കെ നല്കിയത്.

എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ ആര്‍ കെ. നിര്‍മാതാക്കളോ നടന്മാരോ ആവശ്യപ്പെടുകയാണെങ്കില്‍ അവരുടെ സിനിമകള്‍ താന്‍ റിവ്യൂ ചെയ്യില്ലന്നു അദ്ദേഹം പറഞ്ഞു. ഇത്തരം കേസ്സുകളില്‍ നിന്നും താന്‍ മനസ്സിലാക്കുന്നത് ആളുകള്‍ ഭയപ്പെടുന്നു എന്ന് തന്നെ ആണ്. അദ്ദേഹം അവകാശപ്പെട്ടു.

വിവാദപരമായ പ്രസ്താവനയിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ പിടിച്ച് പറ്റാന്‍ ശ്രമിക്കുന്ന ഒരു യു ടൂബറാണു കെ ആര്‍ കെ എന്ന കമാല്‍ ആര്‍ ഖാന്‍. നെഗറ്റീവ് പബ്ലിസ്സിറ്റിയിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കാനാണ് എല്ലാ കാലത്തും ഇയാള്‍ ശ്രമിച്ചിരുന്നത്. ഹിന്ദിയിലെ ബിഗ് ബോസ്സില്‍ ഇയാള്‍ പങ്കെടുത്തിരുന്നെങ്കിലും മോശം പെരുമാറ്റത്തെത്തുടര്‍ന്നു അധികൃതര്‍ തന്നെ ഇയാളെ പുറത്താക്കുകയായിരുന്നു.

മലയാള ചലചിത്ര താരം മോഹന്‍ലാലിനെ ബോഡി ഷെയിമിങ് നടത്തി വലിയ വിവാദം വിളിച്ചു വരുത്തിയിരുന്നു ഇയാള്‍. അന്നത് ഒട്ടനവധി വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഒടുവില്‍ പരസ്യമായി ക്ഷമാപണം നടത്തി തലയൂരുകയായിരുന്നു .

Leave a Reply

Your email address will not be published.