
ഏറെ പ്രതീക്ഷയോടെ സിനിമാ പ്രവര്‍ത്തകര്‍ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ജഗമേ തന്തിറം. ധനുഷിനൊപ്പം മലയാളികളായ ജോജൂ ജോസ്സഫിനും ഐശ്വര്യാ ലക്ഷ്മിക്കും പുറമേ അനൂപ് ശശിധരന് എന്ന മറ്റൊരു മലയാളി കൂടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജഗമേ തന്തിറം ധനുഷിന്റെ നാല്‍പ്പതാമത്തെ ചിത്രമാണ്.
തൃപ്പൂണിത്തുറ സ്വദേശിയാണ് അനൂപ്. സംഗീത സംവിധായകനായി ആണ് അദ്ദേഹം സിനിമാ മേഖലയില്‍ എത്തിയത്. വിനു ജോസഫിന്റെ നവംബര്‍ എന്ന ചിത്രത്തിന് സംഗീതം നല്‍കിയത് അനൂപ് ആയിരുന്നു. കാര്‍ത്തിക് സുബ്ബരാജുമയുള്ള സൌഹൃദം മൂലമാണ് താന്‍ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് അനൂപ് പറയുന്നു. തന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് സഹായങ്ങള്‍ കാര്‍ത്തിക് സുബ്ബരാജ് ചെയ്തിട്ടുണ്ട്. ഇത് തന്റെ കരിയറിലെ ഏറ്റവും മികച്ച വഴിത്തിരിവ് ആണെന്നും ചിത്രത്തിന്റെ റിലീസ്സിനായി താന്‍ കാത്തിരിക്കുകയാണെന്നും അനൂപ് അഭിപ്രായപ്പെട്ടു. ഓഡിഷന് മുഖേനയാണ് താന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യ ഷോട്ട് തന്നെ ധനുഷിനൊപ്പം ആയിരുന്നു. അദ്ദേഹം തന്നെ വളരെ അധികം സഹായിച്ചുവെന്നും അനൂപ് ഒര്‍ത്തു. ചിത്രത്തിലെ ഒരു ഗാനരംഗം പുറത്തിറങ്ങിയിരുന്നു. ധനുഷിനൊപ്പം അനൂപും ഈ ഗാനത്തില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിക്കുന്നത്.
രജനികാന്ത് നായകനായ പേട്ടക്ക് ശേഷം കര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗമേ തന്തിറം. പ്രശസ്ത ഹോളീവുഡ് നടന് ജയിംസ് കോസ്മോ ഈ ചിത്രത്തില്‍ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
ശക്തിവേല്‍ പെരുമാള്‍ സ്വാമിയുടെ മലയാള ചിത്രമായ വികൃതി ആണ് അനൂപിന്റെ അടുത്ത ചിത്രം. മലയാളത്തിലും മികച്ച വേഷങ്ങള്‍ക്കായി താന്‍ കാത്തിരിക്കുന്നു എന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.