
മലയാളത്തിന്റെ സ്വന്തം ആള്‍റൌണ്ടറായ ശ്രീനിവാസ്സന്റെ മകനാണ് വിനീത് ശ്രീനിവാസ്സന്‍. അഭിനയം,ആലാപനം,തിരക്കഥ, സംവിധാനം,നിര്‍മ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും തിളങ്ങിയ ഒരേ ഒരു താരപുത്രനാണ് വിനീത് ശ്രീനിവാസ്സന്‍. തൊട്ടാതെല്ലാം പൊന്നാക്കിയ അപൂര്‍വ്വം ചില കലാകാരന്മാരില് ഒരാള്‍. ഇപ്പോള്‍ സിനിമാ ജീവിതത്തില്‍ തനിക്ക് മറക്കാനാവാത്ത ഒരു റൊമാന്‍സ് അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ആദ്യ കാലങ്ങളില്‍ റൊമാന്‍സ് രംഗങ്ങളില്‍ അഭിനയിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മലയാളത്തിലെ ട്രെന്റുകള്‍ക്ക് തുടക്കം കുറിച്ച ന്യൂ ജനറേഷന് ചിത്രമായിരുന്നു ട്രഫ്ഫിക്. 2011ല്‍ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ബോബി സഞ്ജയിയുടെ തിരക്കഥയില്‍ രാജേഷ് പിള്ള ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇതില്‍ കാതല്‍ സന്ധ്യ ആണ് വിനീതിന്റെ പെയറായി അഭിനയിച്ചത്. റൈഹാന്‍ എന്നായിരുന്നു വിനീത് ചെയ്ത കഥാപാത്രത്തിന്റെ പേര്. ഒരുപാട് ടേക്കുകള്‍ എടുത്തത്തിന് ശേഷമാണ് താനും സന്ധ്യയുമൊത്തുള്ള റൊമാന്റിക് രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് താരം ഓര്‍ക്കുന്നു. താന്‍ വല്ലാതെ ബുദ്ധിമുട്ടിയാണ് അത്തരം രംഗങ്ങളില്‍ അഭിനയിച്ചത്. ക്യാമറയ്ക്ക് മുന്‍പിലാണെങ്കില്‍ പോലും പ്രണയ രംഗങ്ങള്‍ അഭിനയിക്കാന്‍ തനിക്ക് ആദ്യ കാലങ്ങളില്‍ വല്ലാത്ത ചമ്മലായിരുന്നെന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍ ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലേക്ക് എത്തുമ്പോഴേയ്ക്കും തന്റെ ഇത്തരം ചമ്മലൊക്കെ മാറിയെന്നും ഇതെല്ലാം ജോലിയുടെ ഭാഗമാണെന്ന് താന്‍ ചിന്തിച്ചു തുടങ്ങിയെന്നും വിനീത് ശ്രീനിവാസന് പറയുന്നു.