പുതുതലമുറയിലെ ദമ്പതിമാർക്ക് ശക്തമായ സന്ദേശവുമായെത്തിയ ‘ബെറ്റര്‍ ഹാഫിനെ’ത്തേടി അംഗീകാരങ്ങള്‍

ടിക് ടോക്കിലൂടെയും ഫെയിസ് ബുക്ക് റീലുകളിലൂടെയും കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിച്ച ഗുണ്ട ബിനു എന്ന ശരത് ഉണ്ണിത്താന്റെ സംവിധാനത്തില്‍ സൂസി സാമുവല്‍ നിര്‍മിച്ച ഹ്രസ്വ ചിത്രമാണ് ബെറ്റര്‍ ഹാഫ്. ഡള്ളാസ് ജങ്ഷന്‍ എന്ന ചാനലില്‍ ഈ ചിത്രം ടെലികാസ്റ്റ് ചെയ്തപ്പോള്‍ മികച്ച പ്രേക്ഷക പ്രീതിയാണ് നേടിയത്. ഒരു പറ്റം അമേരിക്കന്‍ മലയാളികളായ അജോ സാമുവല്‍, ആഷിഷ്, സീതു റോബിന്‍, പ്രിന്‍സ് ജോസഫ് തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്. കൊച്ചിയില്‍ നടന്ന രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഒരു സന്ദേശമുള്ള ചിത്രമായി ഇത് തിരഞ്ഞെടുത്തിരുന്നു. ഇന്‍ഡ്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍വെന്‍റീവ് ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ മൂന്നാം സ്ഥാനവും മികച്ച സൌണ്ട് മിക്സിങ്ങിനുള്ള അവാര്‍ഡും ഇതിനായിരുന്നു. ദേശീയവും അന്തര്‍ദേശീയവുമായ അംഗീകാരത്തോടൊപ്പം ലോകത്തെ മികച്ച 7 ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കുക പോലും ഉണ്ടായി.

കുട്ടികള്‍ ഇല്ലാത്ത ദമ്പതികളുടെ ജീവിത്തില്‍ സംഭവിക്കുന്ന ഊഷ്മളത ഇല്ലായിമയും അതേത്തുടര്ന്ന് അവര്‍ക്കിടയില്‍ ഉണ്ടാകുന്ന അസ്വാരസ്യങ്ങളുമൊക്കെയാണ് ഇതിവൃത്തം. അമ്മയാകാന്‍ കഴിയാത്ത ഭാര്യയെ പരിപൂര്‍ണമായി അവഗണിച്ച് മറ്റ് സ്ത്രീകളെ തേടിപ്പോകുന്ന ഭര്‍ത്താവായ ദീപുവിന്‍റെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് അജോ സാമുവലാണ്. സീതു റോബിന്‍ ആണ് ഭാര്യയായി വേഷം ഇട്ടിരിക്കുന്നത്.

സംവിധായകനായ ശരത്ത് ഉണ്ണിത്താന്‍ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.