അന്ന് ശോഭന ആ കോസ്റ്റ്യൂം ഇടാന്‍ വിസ്സമ്മതിച്ചു!! ആ ചിത്രത്തില്‍ പുറം മുഴുവന്‍ കാണിച്ചുകൊണ്ടുള്ള കോസ്റ്റ്യൂം ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത് ; ജോണ്‍ പോള്‍…

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ശോഭന. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെയും നായികയായി വിലസിയ അപൂര്‍വ്വം ചില അഭിനയേത്രികളില്‍ ഒരാളാണ് അവര്‍ . അസാമാന്യമായ അഭിനയശേഷിയും ആരെയും ആകര്‍ഷിക്കുന്ന രൂപ ലാവണ്യവും കൈമുതലായിട്ടുള്ള അപൂര്‍വ്വം ചലചിത്ര നടികളില്‍ ഒരാളായ ശോഭനയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ‘യാത്ര’ യിലെ തുളസി. മമ്മൂട്ടി നായകനായെത്തിയ ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 

ഈ കഥാപാത്രത്തിനു വേണ്ടി ആദ്യം തീരുമാനിച്ചിരുന്ന കോസ്റ്റ്യൂം ശോഭന നിരസിച്ചിരുന്നു. ഇതേകുറിച്ച്‌ ചിത്രത്തിന്‍റെ കഥാകൃത്തായ ജോണ്‍ പോള്‍ ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

താനും  ബാലു മഹേന്ദ്രയും ഈ ചിത്രത്തിന്‍റെ കഥ ചര്‍ച്ച ചെയ്യുമ്ബോള്‍ ഹിന്ദി ചിത്രമായ  ‘മധുമതി’യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഏറെ സ്വാധീനിച്ചിരുന്നു. കാടിന്റെ ഓരത്തു താമസ്സിക്കുന്ന നാട്ടിന്‍ പുറത്തുകാരി പെണ്ണ് എന്ന ഒരു ആശയം അങ്ങനെയാണ് രൂപപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. 

വിരിഞ്ഞ ശരീരപ്രകൃതമുള്ള നായികയെ ആയിരുന്നു ആവശ്യം. അധികം കണ്ടു പരിചയമുള്ള നടിയാകാന്‍ പാടില്ല. അങ്ങനെയാണ് ശോഭനയിലേക്ക് എത്തുന്നത്. 

ആദ്യം തീരുമാനിച്ചിരുന്നത് വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകള്‍ കാണിക്കുന്ന  രീതിയില്‍ ചേല ആയിരിക്കണം തുളസിയുടെ കോസ്റ്റ്യൂമെന്ന് ബാലു മഹേന്ദ്ര നിശ്ചയിച്ചിരുന്നു. കാടിന്റെ പരിസരത്തു താമസ്സിക്കുന്ന പെണ്‍കുട്ടിയായതുകൊണ്ട് ‘മധുമതി’യിലെ വൈജയന്തിമാലയുടെ വേഷം ആയിരുന്നു മനസ്സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു കോസ്റ്റ്യൂമിടുന്നതിന്  ശോഭന വിസമ്മതിച്ചു.

എന്നാല്‍ പിന്നീട് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച്‌ മറ്റു ചിത്രങ്ങളില്‍  അഭിനയിച്ചിട്ടുമുണ്ട്. ഇതേക്കുറിച്ച്‌ പിന്നീട് കണ്ടപ്പോള്‍  ശോഭനയോട് താന്‍ ചോദിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ ശോഭന നല്കിയ മറുപടി ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്ന് താന്‍ കരുതിയിരുന്നു എന്നാണ്. അക്കാലത്ത് സിനിമേക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നുവെന്നും അന്ന് തന്നോട് ശോഭന പറഞ്ഞിരുന്നതായി  ജോണ്‍ പോള്‍ ഓര്‍ക്കുന്നു.

Leave a Reply

Your email address will not be published.