
ബ്ലെസ്സിയുടെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ തന്മാത്രയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് മീര വാസുദേവ്. ഈ ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇതേ ചിത്രത്തിലെ ചില രംഗങ്ങളുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും അതേ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം അവരെ തേടിയെത്തി. അതിനു ശേഷം ചില മലയാള ചിത്രങ്ങളിലും ഒട്ടനവധി അന്യഭാഷാ ചിത്രങ്ങളിലും കഴിവ് തെളിയിച്ചതിന് ശേഷം ടെലിവിഷന്‍ രംഗത്തേക്ക് ചുവട് മാറ്റി.
ഏഷ്യാനെറ്റില്‍ പ്രക്ഷേപണം തുടരുന്ന കുടുംബ വിളക്ക് എന്ന മെഗാ സീരിയലിലെ കേന്ദ്ര കഥാപാത്രം ചെയ്തു വരികയാണ് ഇപ്പോള്‍ താരം. സുമിത്ര എന്നാണ് ഇതില്‍ മീരയുടെ പേര്. 2020 ആദ്യം സംപ്രേക്ഷണം തുടങ്ങിയ കുടുംബവിളക്ക് ഇപ്പൊഴും മികച്ച റേറ്റിങ്ങോട് കൂടി മുന്നേറുകയാണ്. കുടുമ്പജീവിതത്തിലെ താളപ്പിഴകള്‍ മൂലം ദുരിതം അനുഭവിക്കുന്ന ഒരു വീട്ടമ്മയായിട്ടാണ് മീര ഈ സീരിയലില്‍ വേഷം ഇട്ടിരിക്കുന്നത്. എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഇതിലും വലിയ ദുരന്തങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് മീര വസ്സുദേവ്.
സിനിമയില്‍ എത്തിയ അതേ വര്‍ഷമാണ് മീരയുടെ ആദ്യ വിവാഹം നടന്നത്. വിശാല്‍ അഗര്‍വാള്‍ ആയിരുന്നു വരന്. എന്നാല്‍ ഈ ബന്ധം അതികനാല്‍ മുന്നോട്ട് പോയില്ല. 3 വര്‍ഷത്തിന് ശേഷം അവര്‍ ബന്ധം വേര്‍പെടുത്തി. ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നുള്ള അതിക്രൂരമായ മനസ്സികവും ശരീരികവുമായ പീഡനമാണ് കാരണമായി അവര്‍ കോടതിയില്‍ പറഞ്ഞത്. 2005ല്‍ ആയിരുന്നു വിവാഹ മോചനം നേടിയത്. തുടര്‍ന്ന് നാലു വര്‍ഷത്തോളം തനിച്ചു താമസ്സിച്ച മീര 2012ല്‍ ജോണ്‍ കൊക്കൈനെ വിവാഹം ചെയ്തു. ജോണുമായി മനസ്സികമായി പൊരുത്തപ്പെടാന്‍ ആകുന്നില്ല എന്ന കാരണം കാണിച്ച് 2016-ല്‍ ഈ ബന്ധവും വേര്‍പെടുത്തി.
ഇനീ ഏതായലും മറ്റൊരു വിവാഹത്തെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലന്നും ബന്ധം വേര്‍പെടുത്തിയാല്‍ എല്ലാവരാലും പഴി കേള്‍ക്കേണ്ടത് സ്ത്രീകള്‍ മാത്രമായിരിക്കുമെന്നും മീര പറയുന്നു. താന്‍ വിവാഹം ചെയ്ത രണ്ട് പുരുഷന്മാരില് നിന്നും, ഒരു ഭാര്യ എന്ന നിലയില്‍ കിട്ടേണ്ടതൊന്നും തനിക്ക് കിട്ടിയില്ലന്നും അവര്‍ക്കാവശ്യം അവരുടെ കാര്യങ്ങള്‍ നോക്കുന്ന ഒരു വീട്ടുവേലക്കാരിയെ ആണെന്നും മീര അഭിപ്രായപ്പെട്ടു.