ജാത്യാധിക്ഷേപം: ബോളീവുഡ് നടിക്കെതിരേ കേസ്സ്

പ്രശസ്ത ബോളീവുഡ് നടിയും ബിഗ്ഗ് ബോസ്സ് ഹിന്ദി സീസ്സണ്‍-9 മല്‍സരാര്ത്ഥിയുമായ യുവിക ചൌദരിക്കെതീരെ ഹരിയാന പോലീസ് കേസ്സെടുത്തു. സമൂഹമാധ്യമത്തിലൂടെ യുവികയുടെ വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്നു അവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
ദളിത് സാമൂഹിക പ്രവര്‍ത്തകനായ രജത് കല്‍സാനിന്റെ പരാതിയിന്‍മേലാണ് നടപടി. ദളിത് വിരുദ്ധമായ ഒട്ടനവധി പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ക്കൂടി പ്രചരിച്ച വിഷയത്തിന് ആസ്പദമായ വീഡിയോയും പോലീസ്സിന് സമര്‍പ്പിച്ചിട്ടുണ്ട്. പട്ടികജാതിയില്‍പ്പെട്ടവര്‍ക്കെതിരേയുള്ള അതിക്രമം തടയാനുള്ള നിയമപ്രകാരമാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ മെയ് 25നാണ് വിവാദമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വയറലാകുന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചതോടെ മാപ്പപേക്ഷയുമായി നടി തന്നെ രംഗത്തെത്തിയിരുന്നു. വാക്കിന്റെ അര്‍ത്ഥം അറിയാതെ ഉപയോഗിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു അവരുടെ വിശദീകരണം.

ഷാരൂഖ് നായകനായ ഓം ശാന്തി ഓം, സമ്മര്‍ 2007, തോ ബാത്ത് പക്കി തുടങ്ങി നിരവധി ചിത്രങ്ങളില്‍ യുവിക അഭിനയിച്ചിട്ടുണ്ട്. കന്നഡയിലെ സൂപ്പര്‍ താരമായ ഗണേഷിനോടൊപ്പം തുല്ല്യപ്രാധാന്യമുള്ള മറ്റൊരു വേഷത്തിലും ഇവര്‍ അഭിനയിച്ചിരുന്നു.ഡാന്‍സ് റിയാലിറ്റി ഷോയായ നാച്ച് ബാലിയെയിലെ വിജയിയായിരുന്നു താരം. ജനിച്ചതും വളര്‍ന്നതും ഉത്തര്‍ പ്രദേശിലാണ് .

Leave a Reply

Your email address will not be published.