ക്രിസ്തു മതം സ്വീകരിച്ചതിനു പിന്നിലെ കാരണം വെളിപ്പെടുത്തി മാതു,

ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളത്തിലെ പ്രമുഖ നായികനടിയായി തിളങ്ങിയ താരമാണ് മാതു. ആദ്യ ചിത്രമായ സന്നദി അപ്പന്നയില്‍ ബാലതാരമായി അഭിനയരംഗത്തെത്തിയ മാതു അതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരവും വാങ്ങുകയുണ്ടായി.1989 ല്‍ പുറത്തിറങ്ങിയ പൂരം ആണ് ആദ്യ മലയാള ചിത്രം. നെടുമുടിവേണുവാണ് സംവിധാനം നിര്‍വഹിച്ചത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ അമരത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിക്കാന്‍ കഴിഞ്ഞത് മാതുവിന്റെ സിനിമാ ജീവിതത്തില്‍ ഒരു സുപ്രധാനമായ ഏടാണ്. ഭരതന്‍ ആണ് ഈ ചിത്രത്തിന്റെ സംവിധാനം. തുടര്‍ന്നു ഒരുപിടി ചിത്രങ്ങള്‍ മാതുവിനെ തേടയെത്തി.

പിന്നീട് ജേക്കബ് എന്ന ചെറുപ്പക്കാരനെ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു താരം. ജേക്കബ് ഡോക്ടറായിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും താല്‍ക്കാലികമായി ഒരു ബ്രേക്ക് എടുത്തിരുന്നു മാതു. വൈകാതെ ക്രിസ്തുമതവും സ്വീകരിച്ചു. എന്നാല്‍ മാതുവിന്റെ മതം മാറ്റത്തിന് പിന്നില്‍ ഭാര്‍ത്താവാണെന്ന ഒരു വാര്‍ത്ത ഈ അടുത്തിടക്ക് സോഷ്യല്‍ മീഡിയയില്‍ ആകമാനം ഉയര്‍ന്നു കേട്ടിരുന്നു. മതം മാറിയത് ശരിയായിരുന്നെങ്കിലും അതിന് തന്‍റെ ഭര്‍ത്താവ് ഒരു കാരണമല്ലായിരുന്നെന്ന് അവര്‍ തന്നെ പറയുന്നു.

വിവാഹവുമായി ബന്ധപ്പെട്ടായിരുന്നില്ല തന്‍റെ മതം മാറ്റം. തന്നെ മാനസ്സികമായി വിഷമിപ്പിച്ച ഒരു അനുഭവം ഉണ്ടായതിനാലാണ് ക്രിസ്തു മതം സ്വീകരിച്ചത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന തനിക്ക് അപ്രതീക്ഷിതമായി വന്ന അവസ്സരമായിരുന്നു പെരുംതച്ചന്‍ എന്ന ചിത്രത്തിലെ നായികാ പ്രധാന്യമുള്ള വേഷം. എന്നാല്‍ അവസ്സാന നിമിഷം ആ റോള്‍ മോനിഷയ്ക്ക് നല്‍കുകയായിരുന്നു. ഇത് തന്നെ വല്ലാതെ വിഷമിപ്പിച്ചു. മാതാവിന്റെ മുന്പില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയുടെ ഭലമായി തനിക്ക് ലഭിച്ച അനുഗ്രഹമാണ് അമരത്തില്‍ മമ്മൂട്ടിയുടെ മകളായുള്ള കഥാപാത്രം, താരം പറയുന്നു. തന്‍റെ കരിയറിലെ ഈ പുതിയ തുടക്കം മാതാവ് തന്ന അനുഗ്രഹമായി താന്‍ കരുതുന്നു. അങ്ങനെ ആണ് ക്രിസ്തുമതം സ്വീകരിച്ചത്. ആദ്യ ഭര്‍ത്താവായ ജേക്കബുമൊത്തുള്ള വിവാഹബന്ധം വേര്‍പെടുത്തി 2018ല്‍ മാതു മറ്റൊരു വിവാഹം കൂടി കഴിച്ചിരുന്നു.

Leave a Reply

Your email address will not be published.