നരകാസൂരന്‍ ഓ ടീ ടീയില്‍ റിലീസ് ചെയ്യും

പുതുമുഖ സംവിധായകനായ കര്‍ത്തിക് നരേന്‍ അണിയിച്ചൊരുക്കിയ നരകാസുരന്‍ ഓ ടീ ടീ യില്‍ റിലീസ് ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ആവിന്ദ് സ്വാമി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മലയാളിയായ ഇന്ദ്രജിത്ത്, സുദീപ് കിഷന്‍,ശ്രേയ ശരണ്‍ തുടങ്ങിയവരും വിവിധ വേഷങ്ങളില്‍ എത്തുന്നുണ്ട്. ആക്ഷന് വളരെയേറെ പ്രധാന്യമുള്ള സസ്പെന്‍സ് ത്രില്ലറാണു ഇത്. ഇതില്‍ ഒരു പോലീസ് ഓഫ്ഫീസ്സറുടെ വേഷമാണ് ഇന്ദ്രജിത്ത് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ ഗൌതം വാസുദേവ മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാക എന്‍റര്‍ടൈന്‍മെന്‍റ്സ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണ ചുമതല ആദ്യം ഏറ്റെടുത്തിരുന്നത്. എന്നാല്‍ നിര്‍മാതാവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്നു സംവിധായകന്‍ തന്നെ ഗൌതം മേനോനെ നിര്‍മ്മാണ ചുമതലയില്‍ നിന്നും ഒഴിവാക്കുകയായിരിന്നു.

വെങ്കട്ട് സോമസുന്ദരം,രേഷ്മ ഖട്ടാല എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത്. നരകാസുരന്‍റെ ട്രൈലര്‍ പുറത്തിറങ്ങിയിട്ട് 2 വര്‍ഷത്തോളമാകുന്നു. വിവാദങ്ങള്‍ മൂലമാണ് ഈ ചിത്രം ഇത്രത്തോളം വൈകിയത്. ധ്രുവങ്ങള്‍ 16 ആണ് കാര്‍ത്തിക്ക് നരേന്‍റെ ആദ്യ സംവിധാന സംരംഭം. ബോക്സ് ഓഫീസ്സില്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച ചിത്രം നിരവധി നിരൂപക പ്രശംസയും ഏറ്റു വാങ്ങി. സംവിധായകന്റെ തന്നെ നിര്‍മാണത്തില്‍ ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളിയായ റഹ്മാന്‍ ആയിരുന്നു കേന്ദ്ര കഥാപാത്രത്തില്‍ എത്തിയത്. ധനുഷും മാളവിക മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന പേരിടാത്ത ഒരു ചിത്രമാണ് ഇനി നരേന്‍റേതായി പ്രഖ്യാപിച്ചിരിക്കുന്ന പ്രോജക്ട്.

Leave a Reply

Your email address will not be published.