
കോവിഡ് പ്രതിസന്ധി മറ്റെല്ലാ മേഖലയെയും പോലെ സിനിമാ വ്യവസ്സായത്തെയും സാരമായി ബാധിച്ചു. രണ്ടാം തരംഗം രൂക്ഷമായതോടെ വീണ്ടും അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നിരവധി പേരുടെ ഉപജീവന മാര്‍ഗമാണ് വഴി മുട്ടിയിരിക്കുന്നത്. തൊഴിലില്ലായിമ മൂലം നിരവധി പേര് പ്രായസ്സം അനുഭവിക്കുന്നു. സേവ് സിനിമാ വര്‍ക്കേര്‍സ് എന്ന ഹാഷ് ടാഗോടുകൂടി പ്രശസ്ത നിര്‍മാതാവായ ബാദുഷാ ഷെയര്‍ ചെയ്ത പോസ്റ്റ് പൊതുജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ലോക് ഡൌണ്‍ മൂലം സിനിമാ വ്യവസ്സായം ആകെ താറുമാറായിരിക്കുന്നു. നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് പലരും. അഭിമാനമോര്‍ത്ത് ആരും ഇതൊന്നും പുറത്തു പറയുന്നില്ലന്നും അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 80 ശതമാനം ആളുകളും പ്രതിസന്ധിയിലാണ്. ഇത് പരിഹരിക്കാനായി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടട്ടേ മതിയാകൂ. അല്ലാത്ത പക്ഷം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി തൊഴിലാളികള്‍ ആത്മാഹൂതി ചെയ്യേണ്ടി വരും.
കോവിഡ് മഹാമാരി ലോകത്തെ ആകമാനം ഗ്രസ്സിച്ചിരിക്കുകയാണ്. എല്ലാ വ്യവസ്സായ മേഖലകളും സ്തംഭിച്ചു. കൂടെ സിനിമയും. ലൈറ്റ് ബോയി മുതല്‍ നിര്‍മ്മാതാക്കള്‍ വരെയുള്ളവര്‍ അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. പലരും കടക്കെണിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. കോവിഡിന്റെ ആദ്യ വ്യാപനത്തെ അതിജീവിച്ച് പതുക്കെയാണെങ്കിലും പൊതു സമൂഹം പുതിയ ഉണര്വിലേക്കെത്തിയിരുന്നതാണ്. അതോടെ മറ്റെല്ലാ തൊഴിലിടങ്ങളെയും പോലെ സിനിമാ വ്യവസ്സായത്തിനും ഒരു ഉണര്‍വൊക്കെ വന്നതുമാണ്,എന്നാല്‍ രണ്ടാം വ്യാപനം തങ്ങളുടെ സര്‍വ്വ പ്രതീക്ഷയും തകര്‍ത്ത് കളഞ്ഞുവെന്ന് അദ്ദേഹം കുറിച്ചു. ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും സാമ്പത്തിക ബുദ്ധിമുട്ടിലായി. തീയറ്ററുടമകള്‍ ഉള്‍പ്പെടെ എല്ലാവരും മറ്റ് പോംവഴിയില്ലാതെ നട്ടം തിരിയുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ പലതും പെട്ടിയിലും മറ്റ് ചിലത് പാതി വഴിയിലുമാണ്. സിനിമാ മേഖലയെ പിടിച്ചു നിര്‍ത്താനും ഈ വ്യവസ്സായവുമായി ബന്ധപ്പെട്ടു നില്ക്കുന്ന കലാകാരന്മാരെ സഹായിക്കുവാനും അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ടേ മതിയാകൂ.അല്ലങ്കില്‍ കാര്യങ്ങള്‍ കൈ വിട്ടു പോകും. അദ്ദേഹം കുറിച്ചു.