ലോകം അധികം വൈകാതെ അവസാനിക്കും ! ഐസക് ന്യൂ ട്ടന്റെ കത്ത് പുറത്ത്, ഇനീ കുറച്ച് വര്‍ഷങ്ങള്‍ മാത്രം; ഞെട്ടിത്തരിച്ച് ലോകം..

ലോകാവസാനം എപ്പോഴാണെന്ന് എല്ലാ കലത്തും മനുഷ്യകുലം ഒന്നടങ്കം ആകാംശയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ്. എങ്ങനെ ആയിരിയ്ക്കും ലോകം അവസാനിക്കുക എന്നത് എന്നും ഗവേഷകാരെ ആശങ്കപ്പെടുത്തുന്ന ഒരു പ്രഹേളിക തന്നെയാണ്. അതുകൊണ്ട് തന്നെ  ലോകം അവസാനിക്കുന്നതിനെ കുറിച്ച്‌ അറിയാനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും എന്നും നമുക്ക് ഉത്സാഹമാണ്. 

എല്ലാ മത ഗ്രന്ഥങ്ങളിലും അതുപോലെ തന്നെ ശാസ്ത്ര കുതികികള്‍ക്കുമിടയില്‍ ലോകാവസാനത്തെ കുറിച്ച്‌ നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്.  എന്നാല്‍ ലോകം കണ്ട എക്കാലത്തെയും വലിയ ശാസ്ത്രജ്ഞരെല്ലാം തന്നെ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ ഈ ഭൂമിയുടെ അവസാനത്തെ കുറിച്ച്‌ നിരവധി പ്രവചനങ്ങളും മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറെ പ്രമുഖനാണ് സര്‍ ഐസക് ന്യൂട്ടണ്‍.

ലോകാവസാനം എന്നായിരിക്കുമെന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് തന്നെ ഐസക് ന്യൂട്ടണ്‍ പ്രവചിച്ചിട്ടുണ്ട്. 1706 ല്‍ത്തന്നെ അദ്ദേഹം ഇതിനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. ന്യൂട്ടന്‍റെ പ്രവചനം അനുസരിച്ച്‌ ദൃശ്യ വിസ്മയങ്ങളുടെ കൂത്തരങ്ങായ ലോകം അവസാനിക്കാന്‍ ഇനി വെറും 38 വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്.

ന്യൂട്ടന്‍ 1706 ല്‍ എഴുതിയ കത്തിലാണ്  ലോകാവസാനത്തെകുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലാണ് ഈ കത്ത്  സൂക്ഷിച്ചിരിക്കുന്നത്. 

ഈ കത്തില്‍ പറയുന്നതനുസരിച്ച് ഈ  ലോകം 2060 ല്‍ അവസാനിക്കുമെന്നും കുറച്ചു വര്ഷം വൈകിയാലും അത് സംഭവിക്കുമെന്നും ന്യൂട്ടന്‍ കുറിച്ചിരിക്കുന്നു. 

ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയില്‍ വളരെ വലിയ സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനാണ് ഐസക് ന്യൂട്ടണ്‍. മരണം വരെ ദൈവ വിശ്വാസി ആയിരുന്ന ന്യൂട്ടന്റെ മരണത്തിന് ശേഷം പ്രസിദ്ധീകരിച്ച “Observations upon the Prophecies of Daniel, and the Apocalypse of St. John” എന്ന പുസ്തകത്തില്‍ ബൈബിളില്‍ പ്രവചിച്ചിരിക്കുന്നത് അവസാന കാലം വരെ ആര്‍ക്കും മനസ്സിലാക്കാന്‍ ആകില്ലന്നും അതിനെ അംഗീകരിക്കാത്തവര്‍ ഉണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.