ഞാനന്ന് ജയിലില്‍ പോയത് ദിലീപിനെ കാണാനല്ല !!വിശദീകരവുമായി  സംവിധായകന്‍ രഞിജിത്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചെര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്.

ദിലീപിനെ ജയിയിലെത്തി സന്ദര്‍ശിച്ച ആള്‍ അതിജീവിതയെ ഐ.എഫ്.എഫ്.കെ വേദിയിലേക്ക് ക്ഷണിച്ചതിലുള്ള പൊരുത്തക്കേടിനെ ചില മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് സംവിധായകന്റെ വിശദീകരണം.

ഒരു മാധ്യമത്തിലും അന്തിച്ചര്‍ച്ചയില്‍ വന്ന് ദിലീപിന് വേണ്ടി വാദിച്ചിട്ടില്ല. അതിനായി ഒരിടത്തും  എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. ദിലീപുമായി അടുത്ത ബന്ധമില്ല, എന്നതാണു സത്യം. വര്‍ഷങ്ങളായി അയാളെ അറിയാം. ഇങ്ങനെ ഒരു സംഭവമുണ്ടായപ്പോള്‍ പലരും പറഞ്ഞിരുന്നത് അയാള്‍ അത് ചെയ്യില്ലന്നാണ്. അത് വിശ്വസിക്കാന്‍ ആയിരുന്നു ഇഷ്ടം. അവന്‍ അങ്ങനെ ചെയ്യുമോ എന്ന മാനസികാവസ്ഥയിലായിരുന്നു അന്ന് ഉണ്ടായിരുന്നത്. 

എന്നു കരുതി ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാമെന്ന് കരുതി രാവിലെ കുളിച്ചിറങ്ങിയതായിരുന്നില്ല. ഒരു ദിവസം കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുമ്പോള്‍ ഒപ്പം നടന്‍ സുരേഷ് കൃഷ്ണയും ഉണ്ടായിരുന്നു. ഇതിനിടെ അദ്ദേഹം ആരോടൊക്കെയോ ഫോണില്‍ സംസാരിക്കുന്നത് കേട്ടു. ചോദിച്ചപ്പോള്‍ പോകുന്ന വഴിക്ക് ആലുവ സബ് ജയിലില്‍ കയറി ദിലീപിനെ കാണണമെന്ന് പറഞ്ഞു.

പോയ്ക്കോളൂ താന്‍ പുറത്ത് കാറിലിരിക്കാമെന്ന് പറഞ്ഞു. ദിലീപിനെ കാണണമെന്നു ആഗ്രഹിച്ചില്ല. അവിടെ എത്തി പുള്ളി അകത്തേക്ക് പോകാന്‍ നില്‍ക്കുമ്ബോള്‍ അവിടെ ചില മാധ്യമങ്ങള്‍ എത്തി എന്തുകൊണ്ടാണ് പുറത്ത് നില്‍ക്കുന്നത് അകത്ത് പോകുന്നില്ലേ എന്നു തിരക്കി. അവിടെ നില്‍ക്കുന്നതിനേക്കാള്‍ സേഫ് അകത്ത് നില്‍ക്കുന്നതാണെന്ന് തോന്നിയതുകൊണ്ട് ഉള്ളില്‍ കയറി. ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്.

പുള്ളി വലിയ സ്വീകരണം തന്നു. ആരാധകനാണെന്നു പറഞ്ഞു. തടവുപുള്ളികള്‍ക്കായി ഒരു സിനിമ ചെയ്യണം എന്നൊക്കെ പറയുകയും ചെയ്തു. ഇതിനിടയിലാണ് ദിലീപ് അങ്ങോട്ട് വരുന്നത്. താന്‍ ദിലീപിനോട് രണ്ട് വാക്ക് പറഞ്ഞതിന് ശേഷം സുരേഷ് കൃഷ്ണയും ദിലീപും മാറി നിന്ന് സംസാരിച്ചു. താന്‍ സൂപ്രണ്ടുമായി അദ്ദേഹത്തിന്റെ ടേബിളില്‍ ഇരുന്ന് സംസാരിക്കുക ആയിരുന്നു. ആകെ 10 മിനുട്ട് മാത്രമേ എടുത്തുള്ളൂ.

പുറത്തിറങ്ങിയതിന് ശേഷം ദിലീപ്  നിരപരാധിയാണെന്നു പറഞ്ഞിട്ടില്ല. അയാള്‍ പ്രതിയാണെങ്കില്‍ ശിക്ഷിക്കപ്പെടും. ഇതല്ലാത്ത ആംഗിളില്‍ ചിന്തിക്കാന്‍ താത്പര്യമുള്ള സാമൂഹ്യമാധ്യമങ്ങളിലെ എഴുത്തുകാരോട് പറയാനുള്ളത് ഇതുകൊണ്ടൊന്നും തന്നെ പേടിപ്പിക്കാന്‍ കഴിയില്ല എന്നാണ്. ഇതിലും വലിയ കാറ്റ് വന്നിട്ട് ഇളകിയിട്ടില്ല. സ്വന്തമായി നിലപാടുണ്ട്. അതിനനുസരിച്ച്‌  ജീവിക്കുമെന്നും രഞ്ജിത് തുറന്നടിച്ചു.

Leave a Reply

Your email address will not be published.