കാശ് അങ്ങോട്ട് കൊടുക്കാമെന്ന് ഓഫര്‍ വെച്ചാലും ആരെങ്കിലും തന്നെ പീഡിപ്പിക്കുമെന്ന് തോന്നുന്നില്ലന്നു സംഗീത ലക്ഷമണ.. ഈ അശ്ലീലം വായിക്കേണ്ടി വന്നതില്‍  ലജ്ജിക്കുന്നുവെന്ന് നടി മാലാ പാര്‍വതി !!

തിരുവനന്തപുരത്തു നടന്ന 26ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത നടി ഭാവനയെ അധിക്ഷേപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്ക് വച്ച അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മാലാ പാര്‍വതി രംഗത്ത്.

ഭാവന ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി എത്തിയത് ഒരു ചരിത്ര മുഹൂര്‍ത്തമാണെന്ന് മാല പാര്‍വതി പറയുന്നു. പീഡിപ്പിക്കപ്പെട്ടാല്‍ പെണ്ണിനല്ല കളങ്കമെന്ന് കേരളം കാണിച്ചു കൊടുത്തതായി മാലാ പാര്‍വതി അഭിപ്രായപ്പെട്ടു. റേപ്പ് ചെയ്യപ്പെട്ടാലെ നാട്ടില്‍ സ്ത്രീയെ വിലമതിക്കൂ എന്നു തുടങ്ങുന്ന ഭാവനയെ ലക്ഷ്യം വെച്ചുളള സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കേണ്ടി വന്നതില്‍ താന്‍ ലജ്ജിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുവെന്ന് മാലാ പാര്‍വതി സമൂഹ മാധ്യമത്തില്‍ കുറിച്ചു.

അതേ സമയം സംഗീത ലക്ഷമണയുടെ കുറിപ്പ് വലിയ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തി. റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിക്കൂ എന്നു ആക്കി വെക്കരുത്. തനിക്ക് പ്രായമായി വരുന്നു. കാശ് അങ്ങോട്ട് കൊടുക്കാം എന്ന് ഓഫര്‍ വെച്ചാലും ആരെങ്കിലും പീഡിപ്പിക്കുമെന്നതിന് ഒരു സ്‌കോപ്പും ഇല്ല. ആ ഒരു അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണ് എന്നായിരുന്നു സംഗീത ലക്ഷ്മണ അമൂഹ മാധ്യമത്തില്‍ കുറിച്ചത്. 

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെയും സംഗീത ലക്ഷ്മണ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്ത് ഭാവിച്ചാണ് ഭാവനയെ കെട്ടിയെഴുന്നെള്ളിച്ച്‌ കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന കര്‍മ്മം നടക്കുന്ന വേദിയില്‍ ഇരുത്തിയത് എന്നു ഒട്ടും സഭ്യമല്ലാത്ത ഭാഷയില്‍ അവര്‍ ചോദിക്കുന്നു. ഭാവന പറയുന്നത് സത്യമാണെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അന്ന് ജയിലില്‍ പോയി ദിലീപിനെ കണ്ടതെന്നും സംഗീത ലക്ഷ്മണ ചോദിക്കുന്നു.

Leave a Reply

Your email address will not be published.