ദിലീപ് അത്രത്തോളം അമാനുഷികനാണോ? ദിലീപ് വലിയ ഗുണ്ടയൊന്നുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം.. അദ്ദേഹത്തിന് അതൊക്കെ സാധിക്കുമോ? സജി നന്ധ്യാട്ട്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ബോധവും വിദ്യഭ്യാസവുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ് അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പടുത്തുക എന്നത് തികച്ചും അസ്വാഭാവികമായ കാര്യമാണെന്ന് സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു. 

സിനിമയില്‍ പോലും ഇത്തരത്തില്‍ ഒരു കഥ കേട്ടാല്‍ ജനം കൂവും. ദിലീപ് അത്രത്തോളം അമാനുഷികനാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു പ്രമുഖ ചാനലില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരം ഒരു ചോദ്യം ഉന്നയിച്ചത്. 

അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് വധിക്കാന്‍ ശ്രമിച്ചുവെന്നും അതിന്റെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നുമാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്. ബോംബൈ അധോലോകം ഒരുമിച്ച്‌ വന്നാലും ഈ അഞ്ച് ഉദ്യോഗസ്ഥരില്‍ ഒരാളെ എങ്കിലും കൊല്ലാന്‍ പറ്റുമോയെന്ന് സജി ചോദിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ  ദിലീപിനെപ്പോലൊരാള്‍ ഇങ്ങനെ  ചെയ്യുമോ. ദിലീപ് ഒരു വലിയ ഗുണ്ട ഒന്നുമല്ലന്നു നമുക്കറിയാമല്ലോയെന്ന് സജി നന്ധ്യാട്ട് തുടര്‍ന്നു. 

പലരും സമ്മതിക്കില്ലങ്കിലും ആ മനുഷ്യനെക്കൊണ്ട് ഇത്തരത്തിലുള്ള ക്രൂരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലന്നതാണ് വാസ്തവം. അങ്ങനെ ചെയ്താല്‍ തിരിച്ചടിയാവുക അദ്ദേഹത്തിന് തന്നെയായിരിക്കും. വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇത് അവിശ്വസനീയമായ കാര്യമാണെന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെട്ടു. 

ഒപ്പം കേസിലെ അതിജീവിതയെ ചലച്ചിത്ര മേളയുടെ വേദിയിലേക്ക് കൊണ്ടുവന്നത് ഒരു നല്ലകാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കലും ഒതുങ്ങിക്കഴിയേണ്ട ആളല്ല ആ കുട്ടി. മുഖ്യധാരയിലേക്കുള്ള നടിയുടെ തിരിച്ച്‌ വരവ് സന്തോഷം നല്‍കുന്ന കാര്യമാണ്. ചലച്ചിത്ര മേളയുടെ വലിയ ആകര്‍ഷണമായി അവര്‍ മാറി. അവര്‍ക്ക് വേദിയും സദസ്സും നല്‍കിയ സ്വീകരണത്തില്‍ നിന്നു തന്നെ അവരോട് കേരളം എത്രമാത്രം ഐക്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാം. കേസിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും താന്‍ ആ കുട്ടിക്ക് എതിരല്ലന്നും സജി നന്ത്യാട്ട് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.