
തെലുങ്ക് സൂപ്പര്‍ താരമായ അല്ലു അര്‍ജുന്റെ സഹോദരന് നായകനാവുന്ന പുതിയ ചിത്രത്തില്‍ മലയാളിയായ അനു ഇമ്മാനുവേല്‍ നായികയാവും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസ്സം പുറത്തു വിട്ടിരുന്നു. അല്ലു സീരീഷിന്റെ ജന്മദിനമായ മെയ് 30 നാണ് പോസ്റ്റര്‍ റിലീസിങ്ങ് നടന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജേതാ എന്ന സിനിമയിലൂടെ പ്രശസ്തനായ രാകേഷ് ശാസിയാണ്.ഫസ്റ്റ് ലൂക്കിന് മുന്‍പ് പ്രീലുക്ക് ഇറക്കി ടോളീവുഡില്‍ തന്നെ പുതിയൊരു തരംഗത്തിന് ഈ ചിത്രം തുടക്കം കുറിച്ചിരുന്നു.

ജീ എ 2 പിക്ചേര്‍സിന്റെ ബാനറില്‍ തെലുങ്കിലെ പ്രശസ്ത നിര്‍മാതാവും സിരീഷിന്റെ അച്ഛനുമായ അല്ലു അരവിന്ത് തന്നെയാണ് നിര്‍മ്മാണവും. സിരീഷ് നായകനായെത്തുന്ന ആറാമത്തെ ചിത്രമാണ് പ്രേം കടന്ത. ഇതിനോടനുബന്ധിച്ച് സിരീഷ് 6 എന്ന പേരില്‍ പുറത്തു വിട്ട ഹാഷ് ടാഗ് ട്വിറ്ററില്‍ വയറലായിരുന്നു. താരത്തിന്റെ അവസ്സാന ചിത്രമായ എ ബീ സീ ഡീ പുറത്തിറങ്ങിയിട്ട് 2 വര്‍ഷത്തോളമാകുന്നു . ദുല്‍ക്കര്‍ സല്മാന് നായകനായ മലയാളം ചിത്രം അതേ പേരില്‍ തന്നെ തെലുങ്കില്‍ റീമേക്ക് ചെയ്ത് പുറത്തിറക്കിയതാണ് എ ബി സീ ഡീ.

രാധാ മോഹന്‍ സംവിധാനം ചെയ്ത ഗൌരവം ആണ് സിരീഷിന്റെ അരങ്ങേറ്റ ചിത്രം. പ്രശസ്ത തമിഴ് നടനായ പ്രകാശ് രാജാണ് ഈ ചിത്രം നിര്‍വഹിച്ചിരിക്കുന്നത്. ജയറാം നായകനായ സ്വപ്നസഞ്ചാരിയിലാണ് അനു ഇമ്മാനുവേല്‍ ആദ്യമായി അഭിനയിച്ചത്. നിവിന്‍പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് നായികയായി രംഗപ്രവേശനം ചെയ്തത്. മഞ്ജു ആണ് തെലുങ്കിലെ ആദ്യ ചിത്രം.