17 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ  വൈദികൻ്റെ അടുത്തെത്തിച്ചത് പെണ്‍കുട്ടിയു‌ടെ അമ്മ !!

പത്തനംതിട്ട കൂടലില്‍  ഓര്‍ത്തഡോക്സ് പള്ളിയിലെ വികാരിയെ പോക്സോ
കേസില്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. 

കൊടുമണ്‍ സ്വദേശിയുമായ പോണ്ട്സണ്‍ ജോണിനെയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിന്മേലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ പെണ്‍കുട്ടി ഹിന്ദുമത വിശ്വാസിയാണ്.   

കൊടുമണിലെ വീട്ടിലെത്തിയാണ് പോലീസ് ഇയാളെ പിടി കൂടിയത്.  ഇക്കഴിഞ്ഞ മാര്‍ച്ച്  12,13 ദിവസ്സങ്ങളിലാണ് പെണ്കുട്ടി പീഡനത്തിന് ഇര ആകുന്നത്. ഈ പെണ്‍കുട്ടി  പഠനത്തില്‍ മികവ് പുലര്‍ത്താതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ അമ്മ തന്നെയാണ് വൈദികന്റെ അടുത്തു കൌണ്‍സിലിങ്ങിന് അയക്കുന്നത്. വൈദികവൃത്തിക്കു പുറമെ ഈ വൈദികന്‍ കൌണ്‍സിലിംഗും നടത്തി വന്നിരുന്നു. നേരത്തെ ഇവരുടെ മകനെയും വൈദീകന്റെ അടുത്ത് എത്തിച്ച് കൌണ്‍സിലിങ് നടത്തിയിരുന്നു. 

പ്രാര്‍ഥനയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് അമ്മ കുട്ടിയെ വൈദികന്‍റെ അടുത്ത് എത്തിക്കുന്നത്. മാര്‍ച്ച്‌ 12-ന് ആണ് കുട്ടിയെ വൈദികന്റെ വീട്ടിലെത്തിക്കുന്നത്. രാത്രി 8.30-നു പ്രാര്‍ഥനയ്ക്കെത്തിയ കുട്ടിയെ വൈദികന്‍ തന്‍റെ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും അവിടെ വച്ച് ബലമായി ചുംബിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു. എന്നാല്‍ കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. തുടര്‍ന്നു അടുത്ത ദിവസം പ്രാര്‍ത്ഥനയ്ക്കാണെന്ന് പറഞ്ഞു പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ ഇയാള്‍ അവിടെ വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചു. 

ഇതേത്തുടര്‍ന്നു മാനസികമായി തകര്‍ന്ന വിദ്യാര്‍ഥിനി വിവരം തന്റെ സഹപാഠിയോട് വെളിപ്പെടുത്തുക ആയിരുന്നു. സഹപാഠിയാണ് ഈ വിവരം സ്‌കൂളിലെ അധ്യാപികയെ അറിയിക്കുന്നത്. ഈ അധ്യാപികയാണ്  പോലീസില്‍ പരാതി നല്‍കിയതും തുടര്‍ന്നു അറസ്റ്റ് രേഖപ്പെടുത്തുന്നതും.

Leave a Reply

Your email address will not be published.