പുരുഷമതത്തിലെ പുരുഷദൈവമായ അല്ലാഹുവിന്റെ ‘യജമാനന്റെ’ തിട്ടൂരമനുസരിച്ച് പെണ്ണിന്റെ ചെവിയും മുടിയും പുറത്തുകാണാന്‍ പാടുള്ളതല്ല!! ; യുവാവിന്‍റെ കുറിപ്പ് വയറല്‍

രാജ്യത്തുടനീളം ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള പെണ്‍കുട്ടികളുടെ അവകാശത്തെ സംബന്ധിച്ച തര്‍ക്കം. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം സജീവ് അല എന്ന യുവാവ് സമൂഹ മാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പ് വളരെയധികം ശ്രദ്ധ പിടിച്ച് പറ്റി. 

പെണ്ണിന്റെ ശാരീരികാവയവങ്ങള്‍ക്കും ശാരീരിക പ്രക്രിയകള്‍ക്കും മേല്‍ പാപത്തിന്റെ ഭാരം അടിച്ചേല്‍പിക്കുകയാണ് ഹിജാബും ആര്‍ത്തകാലത്തെ അമ്ബലവിലക്കുമെന്ന് സജീവ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. പെണ്‍ശരീരത്തെ മലീമസമായി ചിത്രീകരിക്കുന്ന പ്രാകൃതമായ ആശയങ്ങള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുമ്ബോഴാണ് ആധുനികത രംഗപ്രവേശം ചെയ്യുന്നത്. 

ഹിജാബും ശബരിമലസമരവും തമ്മില്‍ പ്രത്യക്ഷത്തില്‍ കണക്ഷന്‍ ഒന്നുമില്ലെന്ന് തോന്നുമെങ്കിലും ഇവ രണ്ടും തമ്മിലുള്ള അന്തര്‍ധാര വളരെ സജീവമാണ്. രണ്ടിടത്തും പെണ്‍ശരീരമാണ് പ്രശ്നകാരി.

പുരുഷമതത്തിലെ പുരുഷദൈവമായ അല്ലാഹുവിന്റെ ‘യജമാനന്റെ’ തിട്ടുരമനുസരിച്ച് പെണ്ണിന്റെ ചെവിയും മുടിയും പുറത്തുകാണാന്‍ പാടുള്ളതല്ല. പെണ്ണ് കണ്ണും മുടിയും പുറത്തു കാണിച്ചാല്‍ അവരെ നരകത്തീയില്‍ ഇസ്ലാമിക എണ്ണയില്‍ പൊരിക്കും. പര്‍ദ്ദയും നിക്കാബും പോലെ ഹിജാബും എതിര്‍ക്കപ്പെടേണ്ടതാണ്. 

സ്ത്രീശരീരത്തിലെ ജൈവപ്രക്രിയയാണ് ആര്‍ത്തവം. ലൈംഗികതയില്‍ നിന്ന് യുവതികള്‍ അകറ്റിനിര്‍ത്തപ്പെട്ട പീരിഡ് കാലം പെണ്ണ് പാപിയായി മാറി. ശബരിമലയില്‍ യുവതികള്‍ക്ക് വിലക്കു വന്നതും ഈ ആര്‍ത്തവ അശുദ്ധി ആചാരങ്ങളുടെ പിന്‍ബലത്തില്‍ തന്നെയാണെന്നു അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കണമെന്ന് വാദിച്ചിരുന്നവര്‍ ഇപ്പോള്‍ മുഖംമൂടി പര്‍ദ്ദികള്‍ക്കൊപ്പം ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പ്ളക്കാര്‍ഡ് പിടിച്ചു നടക്കുന്ന വിചിത്രമായ പുരോഗമനനാടകം ആണ് അരങ്ങേറുന്നത്. 

ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തിനായി തൊള്ളകീറുന്നവര്‍ ഇത് വേണ്ടെന്ന് വയ്ക്കാനുള്ള പെണ്ണിന്റെ ചോയ്സിനെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചവരാണെന്ന വസ്തുത മറക്കാന്‍ പാടില്ല.  ഹിജാബിടാനുള്ള പെണ്ണിന്റെ അവകാശത്തിനു വേണ്ടി അലമുറയിടുന്നവര്‍ മുസ്ലീം സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ തുല്യാവകാശം നിഷേധിക്കുന്നതില്‍ ഒന്നും പറയുന്നില്ല. പുരുഷന് മാത്രം നാലുകെട്ട് അനുവദിക്കുന്ന വിവേചനവും ഇക്കൂട്ടര്‍ക്ക് പ്രശ്നമല്ല. സജീവ് കുറിച്ചു.

Leave a Reply

Your email address will not be published.