വിജയിയുടെ മകന്‍റെ നായികയാവണം എന്ന് പറഞ്ഞു പ്രമുഖ താരത്തിൻറെ രംഗപ്രവേശനം !

ഇന്ത്യന്‍ സിനിമാ വ്യവസ്സായത്തിലെ ഏറ്റവും പ്രബലമായയ ഇന്‍റസ്ട്രിയാണ് കൊളീവുഡ്. കോടികള്‍ മുടക്കുമുതലുള്ള ബിഗ് ബഡ്ജെക്ട് ചിത്രങ്ങളാണ് പലപ്പോഴും ഇവിടെനിന്നും വരാറുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും താരമൂല്യമുള്ളതുമായ പല താരങ്ങളും തമിഴ് സിനിമ വ്യവസ്സായവുമായി ബന്ധപ്പെട്ടവരാണ്. ഇവരില്‍ ഏറ്റവും പ്രമുഖനാണ് ഇളയദളപതി എന്ന വിളിപ്പേരുള്ള വിജയ്. കുറച്ചു വര്‍ഷങ്ങളായി വിജയിയുടേതായി ഇറങ്ങുന്ന പടങ്ങളൊക്കെയും ബോക്സ് ഒഫ്ഫീസ്സില്‍ വലിയ കളക്ഷന്‍ നേടാറുണ്ട്.

കുറച്ചു മാസ്സങ്ങള്‍ക്ക് മുന്പ് കൊറോണ മൂലമുള്ള ലോക് ഡൌണ്‍ നിബന്ധനകള്‍ അനുസ്സരിച്ച് ഇളവുകളോട് കൂടി പൂറത്തിറങ്ങിയ മാസ്റ്റര്‍ എന്ന ചിത്രം വലിയ വിജയമായിരുന്നു. പ്രേക്ഷകരെ തീയറ്ററുകളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടി പുറത്തിറക്കിയ ഈ ചിത്രം അതിന്റെ ഉദ്ദേശലക്ഷ്യം വിജയകരമായി പൂര്‍ത്തീകരിച്ചു .മോശം സാഹചര്യം ആയിരുന്നിട്ടുകൂടി കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ച് തമിഴ് നാട്ടിലും പുറത്തും ചിത്രം വന്‍ വിജയമായി.

അതുകൊണ്ട് തന്നെ ഒട്ടുമിക്ക നായിക നടിമാരുടെയും ഇഷ്ടനായകന്‍ കൂടിയാണ് വിജയ്. ഭൂരിഭാഗം ഇഷ്ടനായ്കാന്‍മരില്‍ ഒരാള്‍ ത്തന്നെയാണ് അദ്ദേഹം. പക്ഷേ തമിഴില്‍ സജീവമായിക്കൊണ്ടിരിക്കുന്ന യുവനടിയായ രവീണ താഹയോട് ആരുടെ നായികയാവണം എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി വിജയിയുടെ മകനായ ജയിസ്സന്‍ സഞ്ചയിക്കൊപ്പം അഭിനയിക്കണമെന്നാണ്. അപ്രതീക്ഷിതമായ ഈ മറുപടി എല്ലാവരെയും അക്ഷരാര്‍ത്തത്തില്‍ ഞെട്ടിച്ചു. അതുകൊണ്ട് തന്നെ താരത്തിന്റെ ഉത്തരം വളരെ വേഗം വയറലാവുകയും ചെയ്തു .

ബാലതാരമായാണ് രംഗപ്രവേശനം ചെയ്ത നടിയാണ് രവീണ. രാക്ഷസ്സന്‍, ജില്ല, ജീവ തുടങ്ങിയ ചിത്രങ്ങളിലൊക്കെ താരം വേഷമിട്ടു മികച്ച അഭിനയേത്രി എന്ന പേര് സംമ്പാദിച്ചു . തമിഴിലെ സൂപ്പര്‍ ഹിറ്റ് പരംബരയായ മൌന രാഗത്തിലും ഒരു കേന്ദ്ര കഥാപാത്രം ചെയ്തു.

ഇപ്പോള്‍ കാനഡയില്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു കോഴ്സ്സു ചെയ്യുകയാണ് താരപുത്രനായ ജയ്സണ്‍. രവീണയുടെ ഈ അഭിപ്രായം വയറലായതുകൊണ്ട് തന്നെ ആഗ്രഹം സഭലമാകുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

Leave a Reply

Your email address will not be published.