
എഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടനാണ് സൂരജ്. ജനപ്രിയ സീരിയലായ പാടാത്ത പൈങ്കിളിയിലെ നായക കഥാപാത്രം ചെയ്തു വരുന്നതിടയായിരുന്നു പിന്മാറ്റം . ആദ്യ കഥാപാത്രത്തിലൂടെ തന്നെ കുടുമ്പപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ഈ യുവനടന് കഴിഞ്ഞു. പ്രശസ്ത നിര്‍മ്മാണ കമ്പനി ആയ മേരി ലാന്റ്സ് ആണ് ഏഷ്യാനെറ്റിന് വേണ്ടി ഈ സീരിയല്‍ നിര്‍മ്മിച്ചത്. സുധീഷ് ശങ്കരാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഈ അടുത്തിടക്ക് സൂരജ് പരമ്പയില്‍ നിന്നും പിന്മാറിയിരുന്നു. പക്ഷേ എന്തുകൊണ്ടാണ് പിന്മാറിയത് എന്നതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ലായിരുന്നു. ഇക്കഴിഞ്ഞ പാടാത്ത പൈങ്കിളി എപ്പിസ്സോഡില്‍ സൂരജിന് പരകം മറ്റൊരു നടന് രംഗപ്രവേശം ചെയ്തു. ഇതോടു കൂടി പ്രേക്ഷകരുടെ ചോദ്യങ്ങള്‍ ഇരട്ടിച്ചു. തുടര്‍ന്നു താന്‍ പിന്മാരനുള്ള കാരണം വെളിപ്പെടുത്തി സൂരജ് തന്നെ രംഗത്ത് വന്നു.
സിനിമാ മോഹവുയായി നടന്ന ഒരു ചെറുപ്പക്കാരന് പുതിയൊരു ജീവിതം തന്നെ തന്നത് പാടാത്ത പൈങ്കിളി ടീമാണെന്നും അവരോടു എന്നും താന്‍ കടപ്പെട്ടവനായിരിക്കും എന്ന മുഖവുരയോടെ പിന്മാറാനുള്ള കാരണം അദ്ദേഹം തന്റെ പ്രേക്ഷകരോടയി വെളിപ്പെടുത്തി.
കഴിഞ്ഞ ഷെഡ്യൂള്‍ ഷൂട്ടിങ്ങ് അവസ്സാനിപ്പിച്ച് നാട്ടിലെത്തിയ തനിക്ക് അസ്സഹ്യമായ ബാക്ക് പെയിന്‍ ഉണ്ടായി. എന്നാല്‍ തിരുവനന്തപുരത്ത് നിന്നും തന്റെ വീടായ കണ്ണൂര്‍ വരെ ലോങ്ങ് ഡ്രൈവ് ചെയ്തതുകൊണ്ടാകാം ഈ വേദന എന്നാണ് താന്‍ കരുതിയത്. പക്ഷേ രണ്ടു ദിവസ്സം കഴിഞ്ഞതോടെ വേദന അസ്സഹ്യമായതിനെത്തുടര്ന്നു തൊട്ടടുത്തുള്ള ആരോഗ്യവിദക്തനെ സമീപിക്കുകയായിരുന്നു. നട്ടെല്ലിന് ചെറിയ പ്രശ്നമുള്ളതായി കണ്ടെത്തിയതുകൊണ്ട് അവര്‍ തന്നെ മംഗലാപ്പുരത്തെ ഹോസ്പിറ്റലിലേക്ക് റഫ്ഫര് ചെയ്തു. അവര്‍ തനിക്ക് 10 ദിവസ്സത്തെ പൂര്‍ണ വിശ്രമവും ചികില്‍സയുമാണ് ആദ്യം നിര്‍ദേശിച്ചത്. തുടര്‍ന്നു വരുന്ന ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ കഴിയുമെന്ന് കരുതിയെങ്കിലും പിന്നീട് കുറച്ചധികം കൂടി വിശ്രമം വേണമെന്ന് വിദക്തര്‍ നിഷ്കര്‍ഷിച്ചു. ഇതാണ് താന്‍ സീരിയലില്‍ നിന്നും പിന്മാറാനുള്ള കാരണം. തന്നെപ്രതി ഇനിയും ഷൂട്ടിങ്ങ് മുടങ്ങിയാല്‍ അത് കൂടുതല്‍ കുടുംബങ്ങളെ മോശമായി ബാധിക്കും. ആത്യന്തികമ്മയി ഇതും ഒരു വ്യവസ്സായമണലന്നും നായകനില്ലാതെ തുടര്‍ന്നുപോകുന്നത് എല്ലാവര്ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. താന്‍ കൂടുതല്‍ കരുത്തോടെ ഉടന്‍ മടങ്ങി വരുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പ്രേക്ഷകര്‍ക്കു ഉറപ്പു നല്കി.