കാര്‍ത്തിക സിനിമയോട് വിടപറയാന്‍ കാരണം കമലഹാസ്സനോ ?

ഒരുകാലത്ത് മലയാളചലചിത്ര ലോകത്ത് നിറഞ്ഞു നിന്നിരുന്ന നായികനടിയായിരുന്നു കാര്‍ത്തിക. ഒരു ബാഡ്മിന്‍റണ്‍ പ്ലേയറായിരുന്ന കര്‍ത്തികയെ സിനിമയിലേക്ക് കൈ പിടിച്ച് കൊണ്ട് വന്നത് ബാലചന്ദ്രമേനോന്‍ ആണ്. മണിച്ചെപ്പ് തുറന്നപ്പോള്‍ ആയിരുന്നു ആദ്യം അഭിനയിച്ച ചിത്രം. തുടര്‍ന്നു ഗാന്ധിനഗര്‍ സെക്കണ്ട് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ദേശാടനക്കിളി കരയാറില്ല തുടങ്ങി അനവധി ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടു. ഓണ്‍ സ്ക്രീനില്‍ മോഹന്‍ലാലുമൊത്തുള്ള കോമ്പിനേഷന്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്‍റെ ഏറ്റവും പ്രിയപ്പെട്ട നായികയായി ലാല്‍ തിരഞ്ഞെടുത്തതും കര്‍ത്തികയെയേ ആയിരുന്നു. ഈ അടുത്തിടക്കായിരുന്നു കാര്‍ത്തികയുടെ മകന്‍റെ വിവാഹം. ലാല്‍ ഉള്‍പ്പെടെ നിരവധി പ്രശസ്ഥര്‍ സിനിമാ ലോകത്ത് നിന്നും പങ്കെടുത്തു.

സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ കുടുമ്പ ജീവിതത്തിലേക്ക് പ്രവേശിച്ച കാര്‍ത്തിക തന്‍റെ വിവാഹത്തോട് കൂടി സിനിമാ മേഖലയോട് പൂര്‍ണമായി വിടപറഞ്ഞു. എന്നാല്‍ പ്രശസ്ത നടനായ കമലഹാസ്സനുമായുള്ള അഭിപ്രായ വ്യത്യസ്സമാണ് ഇതിന് പിന്നില്‍ എന്നാണ് അണിയറയില്‍ ഒരു കാലത്ത് ഉയര്‍ന്നു കേട്ടിരുന്ന ഊഹാപോഹം.

മണിരത്നം സംവിധാനം ചെയ്ത നായകന്റെ ലൊക്കേഷനിലാണ് വിവാദങ്ങള്‍ക്കാസ്പതമായ സംഭവം നടന്നത്. പൊതുവേ ദേഹത്ത് തൊട്ട് അഭിനയിക്കുന്നത് തീരെ ഇഷ്ടമല്ലാത്ത നടിയാണ് കാര്‍ത്തിക. ഒരു ഫോട്ടോ ഷൂട്ടുമായി ബന്ധപ്പെട്ട് കമലാഹസ്സന് കാര്‍ത്തികയുടെ തോളില്‍ കൈ വച്ചു അഭിനയിക്കേണ്ടി വന്നു. ഇത് ഇഷ്ടപ്പെടാതെ അവര്‍ കമലിന്റെ കൈ തട്ടി മാറ്റി. അറിയാതെ സംഭവിച്ചതാകുമെന്ന് കരുതിയ അദ്ദേഹം പിന്നേയും അതേപോലെ തന്നെ തോളില്‍ കൈ വച്ചു. എന്നാല്‍ മുന്‍പത്തെപ്പോലെ തന്നെ വീണ്ടും കാര്‍ത്തിക കൈ തട്ടി മാറ്റി. ഇത് ഇഷ്ടപ്പെടാതെ കമല്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ദിവസ്സങ്ങള്‍ക്ക് ശേഷമുള്ള മറ്റൊരു രംഗത്തില്‍ കാര്‍ത്തികയുടെ കരണത്തടിക്കുന്ന ഒരു സീനുണ്ടായിരുന്നു. പഴയ പിണകം ഉള്ളില്‍ സൂക്ഷിച്ച കമല്‍ കാര്‍ത്തികയുടെ കവിളത്ത് ശരിക്കും അടിച്ചുവത്രെ. സിനിമയുടെ പിന്നാമ്പുറങ്ങളില്‍ ഇത് വലിയ ചര്ച്ച ആയിരുന്നു.

സിനിമ സൂപ്പര്‍ ഹിറ്റ് ആയെങ്കിലും അത് കാര്‍ത്തികയുടെ അവസ്സാനത്തെ ചിത്രം ആയിരുന്നു. നായകന്‍റെ ചിത്രീകരണത്തിന് ശേഷം കാര്‍ത്തിക വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും സിനിമ ഇന്‍റസ്ട്രി വിടാനുള്ള കാരണം കമലുമായുണ്ടായ ഈ സംഭവമാണെന്നാണ് അന്നത്തെ ഗോസ്സിപ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വാര്ത്ത.

Leave a Reply

Your email address will not be published.