വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ ഒളിച്ചോടി: റിയാസ് ഖാന്‍

ഇന്ത്യയിലെ ഒട്ടു മിക്കഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച നടനാണ് റിയാസ് ഖാന്‍. വില്ലന്‍ വേഷങ്ങളിലാണ് കൂടുതല്‍ തിളങ്ങി നില്‍ക്കുന്നത്. ചൈനീസ് ഉള്‍പ്പെടെ പാല അന്യദേശാ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് നടി ഉമയാണ് സഹധര്‍മ്മിണി.

ഇപ്പോള്‍ തങ്ങളുടെ വിവാഹത്തിന് പിന്നിലെ അധികം ആരും അറിയാത്ത ഒരു കഥ തന്‍റെ ട്യൂബ് ചാനലിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്‍റെ സഹോദരിയുടെ സുഹൃത്താണ് ഉമ. തങ്ങളുടെ പ്രണയം വീട്ടുകാരും ബന്ധുക്കളും ആദ്യം അംഗീകരിച്ചിരുന്നില്ല.എല്ലാവരും അതി ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്നു ഒളിച്ചോടി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. രാത്രിയോ അല്ലങ്കില്‍ മതില് ചാടിയോ ആയിരുന്നില്ല ആ ഒളിച്ചോട്ടം. അതിരാവിലെ കടയില്‍ കാസ്സറ്റു കൊടുക്കാന്‍ പോകുന്നു എന്ന വ്യാജേന വീടിന് പുറത്തിറങ്ങി ഉമ തനിക്കൊപ്പം വരുകയായിരുന്നു. തന്‍റെ ജീവിതത്തിലെ ഏറ്റവും റസ്സകരവും മനോഹരവുമായ സംഭവം ആ ഒളിച്ചോട്ടമായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

എന്നാല്‍ തങ്ങളുടെ കുടുംബജീവിതം പ്രണയം പോലെ അത്ര സുഖകരമായിരുന്നില്ല. രണ്ടു പേരും തൊഴില്‍രഹിതരായിരുന്നു. പുതിയതായി ഷോകളോ സിനിമകളോ ഒന്നും തന്നെ ഇല്ലാത്ത ദുരിതപൂര്‍ണമായ ജീവിതം. തീരെ ഗതികേട്ടപ്പോള്‍ നിത്യവൃത്തിക്കായി കുറച്ചു നാള്‍ കേബിള്‍ ടി‌വി നടത്തി. പക്ഷേ ഒരിക്കല്‍പ്പോലും ഉമ തന്നോട് ഒരു വിധത്തിലുമുള്ള പരാതിയും പറഞ്ഞിരുന്നില്ല. ദാരിദ്ര്യം എന്താണെന്ന് അനുഭവിച്ചതുകൊണ്ട് തന്നെ പണത്തിന്റെ മൂല്യം അറിഞ്ഞുകൊണ്ടുതന്നെയാണ് തങ്ങള്‍ ഇന്ന് ജീവിക്കുന്നത്. ഇപ്പോള്‍ രണ്ടു കുടുംബങ്ങളും തമ്മില്‍ നല്ല സ്വരച്ചേര്‍ച്ചയിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.