
മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സ് കോവിട് പ്രതിസന്ധിയെത്തുടര്‍ന്നു 95 ആമത്തെ ദിവസ്സം നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ സീസ്സണും ഇതുപോലെ പകുതിക്ക് വച്ച് ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ ഇപ്രാവശ്യമെങ്കിലും ഒരു വിന്നറെ തിരഞ്ഞെടുക്കണമെന്ന പൊതുജങ്ങങ്ങളുടെ അഭ്യര്‍ഥന മാനിച്ചു വോട്ടിങ്ങിലൂടെ ഒരു വിജയിയെ തിരഞ്ഞെടുക്കാന്‍ കാണികള്‍ക്കു അവസ്സരം നല്‍കുകയായിരുന്നു. ഇപ്പോള്‍ 8 പേരാണ് ഫൈനലില്‍ എത്തിയിട്ടുള്ളത്. മണിക്കുട്ടന്,ടിംപല്‍ ഭാല്‍,സായി വിഷ്ണു, അനൂപ്, ഋതു മന്ത്ര,റംസാന്,കിടിലം ഫിറോസ്, നോബി മാര്‍ക്കോസ് എന്നിവരാണ് ഫൈനലിസ്റ്റുകള്‍. വിജയിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് ഈ മാസ്സം 24 മുതല്‍ 29 വരെയാണ്.
എന്നാല്‍ സംവിധായകനായ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ഒരഭിപ്രായം ആണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചെതു. ചങ്ക്സ്, ഹാപ്പി വെഡ്ഡിംഗ്, ഒരു അഡാര്‍ ലവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഒമര്‍ ലുലു തന്റെ പ്രിയപ്പെട്ട കണ്ടസ്റ്റന്റ് റംസാന് ആണെന്ന് ഫെയിസ് ബുക്കിലൂടെ അഭ്പ്രായപ്പെട്ടിരുന്നു . എന്നാല്‍ വിവാദമായത് അദ്ദേഹം പങ്ക് വച്ച മറ്റൊരു കുറിപ്പാണ്. 100 ദിവസ്സം പുറം ലോകവുമായി ബന്ധപ്പെടാതെ തുടരുന്നവര്‍ക്കാണ് വിജയി ആകാന്‍ അര്‍ഹത ഉള്ളതെന്നും അല്ലാതെ ഭയന്ന് പിന്വാങ്ങിയവര്ക്കല്ലന്നും അദ്ദേഹം മറ്റൊരു കുറിപ്പില്‍ പറഞ്ഞിരുന്നു . ഇത് വന്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്. ബിഗ്ഗ് ബോസ്സില്‍ ഏറ്റവും ആരാധകര്‍ ഉള്ള താരമായ മണിക്കുട്ടനെ ഉദ്ദേശിച്ചാണ് ഇത്തരത്തില്‍ ഒരു അഭിപ്രായം എന്നു പകല്‍ പോലെ വ്യക്തമായതിനെത്തുടര്‍ന്നു മണിക്കുട്ടന് ആര്‍മി ഗ്രൂപ്പുകള്‍ മര് ലുലുവിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇത് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വാക്പയറ്റിന് വഴി തുറക്കുകയും ചെയ്തു.
ഡീ ഫോര്‍ ഡാന്സ്സിലെ പ്രകടനത്തോടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ റംസാന് ബിഗ് ബോസ്സിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ പലപ്പോഴും മോശം പെരുമാറ്റത്തിന്റെ പേരില്‍ ബിഗ്ബോസ്സില്‍ നിന്നു തന്നെ നിരവധി തവണ താക്കീത് ലഭിച്ച താരമാണ് റംസാന്. ഇത് തന്നെയാണ് മണിക്കുട്ടനെ അപേക്ഷിച്ച് റംസാന് പിന്തുണ കുറയാന്‍ കാരണം.