പ്രായം ഇരട്ടിക്കുന്ന ദുരൂഹ ദ്വീപ് !!

ഇന്‍ഡ്യന്‍ വംശജനായ അമേരിക്കന്‍ സംവിധായകനാണ് മനോജ് നൈറ്റ് ശ്യാമളന്‍. സൂപ്പര്‍ നാച്ചുറല്‍ പ്ലോട്ടുകളിലൂടെ കഥ പറഞ്ഞ് ത്രില്ലിംഗ് എലമെന്‍റ് അങ്ങോളം നിലനിര്‍ത്തി അപ്രതീക്ഷിതമായ ക്ലൈമാക്സുകള്‍ കൊണ്ട് പ്രേക്ഷകനെ ഞെട്ടിക്കുന്ന തരത്തില്‍ കഥ പറയുന്ന സംവിധായകനാണ് മനോജ് നൈറ്റ് ശ്യാമളന്‍. ശ്യാമളന്‍റെ വേരുകള്‍ ഇന്ത്യയിലാണ്. മാഹിയിലാണ് അദ്ദേഹം ജനിച്ചത്, പിന്നീട് കുടുംബത്തോടെ അമേരിക്കയിലേക്ക് ചേക്കേറി. 2008ല്‍ പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.

 ദ് സിക്സ്ത് സെൻസ് എന്ന ചിത്രമാണ് ശ്യാമളന് സിനിമയുടെ ഈറ്റില്ലമായ ഹോളീവുഡില്‍ സ്വന്തമായ ഇരിപ്പിടം സമ്മാനിച്ചത്. നിരവധി അംഗീകാരങ്ങള്‍ ഈ ചിത്രത്തെ തേടിയെത്തി. തുടര്‍ന്നു ഒരുപിടി ഹൊറര്‍ ത്രില്ലറുകള്‍ ശ്യാമലന്‍റേതായി പൂറത്ത് വന്നു. പല ചിത്രങ്ങളും വന്‍ വിജയമായി. ചിലത് പരാജയത്തിന്റെ രുചി അറിഞ്ഞു.

ശ്യാമളന്‍റെ ഏറ്റവും പുതിയ ചിത്രമായ ഓള്‍ടിന്റെ ട്രൈലര്‍ കഴിഞ്ഞ ദിവസ്സം പുറത്തിറങ്ങി. ദുരൂഹതകള്‍ നിറഞ്ഞ ഒരു ദ്വീപില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരുപറ്റം സഞ്ചാരികളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അകപ്പെട്ടു പോകുന്നവരുടെ പ്രായം നേരെ ഇരട്ടിയാകുന്ന അപൂര്‍വ പ്രതിഭാസ്സമാന് ഈ ദ്വീപിന്റെ പ്രത്യേകത. മറ്റെല്ലാ ശ്യാമളന്‍ ചിത്രങ്ങളെയും പോലെ ആരും പറയാത്ത ഒരു പ്ലോട്ടാണ് ഈ ഇവിടെയും കഥക്ക് ആധാരമായുള്ളത്. അതുകൊണ്ട് തന്നെ ട്രെയിലര്‍ വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു.

ഗ്ലാസ്സ് എന്ന ചിതത്തിനുശേഷം മനോജ് നൈറ്റ് ശ്യാമളന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിക്കി ക്രീപ്സ്,അബ്ബെ ലീ,അലക്സ് വോള്‍ഫ്,ഗയെല്‍ ഗാര്‍സിയാ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ജൂലയ് 23നു ചിത്രം തീയറ്ററില്‍ എത്തും.

Leave a Reply

Your email address will not be published.