
വിനയന് സംവിധാനം ചെയ്യുന്ന 19ആം നൂറ്റാണ്ട് എന്ന ബിഗ് ബദ്ജെക്ട് ചിത്രത്തിലെ നായികയുടെ പ്രകടനത്തെക്കുറിച്ച് വാനോളം പുകഴ്ത്തി സംവിധായകന്. ഈ ഒരൊറ്റ ചിത്രത്തോടെ മലയാളത്തിലെ ഏറ്റവും മികച്ച നായികനടിമാരില്‍ ഒരാളായി അവര്‍ മാറുമെന്നു അദ്ദേഹം പറഞ്ഞു. നേരത്തെ ഇതേ ചിത്രത്തിലെ നായകനായ സിജു വില്‍സണ്‍ മലയാളത്തിന്റെ തരസിംഹസ്സനത്തില് ഇടം പിടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
19ആം നൂറ്റാണ്ടില്‍ സ്ത്രീകള്‍ അനുഭവിച്ച നരകയാതനയും പാരതന്ത്ര്യവും സങ്കല്പ്പിക്കുന്നതിലും അപ്പുറമാണ്. മലയാളത്തിന്റെ നവോദ്ധാന നകന്മാരായ ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളുമുള്പ്പെടെ ഇതിനെതിരെ അഹോരാത്രം പോരടിയവരാണ്. എന്നാല്‍ അതിനും മുന്‍പേ ഈ അനീതിക്കെതിരെ പടവാളുയര്‍ത്തിയ ധീരനായ ഒരു ചെറുപ്പക്കാരന്റെയും അവനോടൊപ്പം സ്ത്രീയുടെ മാനത്തിന് വേണ്ടി പോരാടിയ വീരനായികയുടെയും കഥ പറയുന്ന ചിത്രമാണ് 19ആം നൂറ്റാണ്ട്.
ഇപ്പോള്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്നതില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണിത്. ഗോകുലം പ്രൊഡക്ഷന്സ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാണ്ണഞ്ചിപ്പിക്കുന്ന ഒട്ടനവധി മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം. മലയാളത്തിലും പുറത്തുമുള്ള പ്രശസ്തരും അപ്രശസ്തരുമായ 50 ല്‍ പരം കലാകാരന്മാര് ഈ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടെക്നീഷ്യന്മാരാണ് ചിത്രത്തിന്റെ അനിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു ചരിത്ര സിനിമ നിര്‍മ്മിക്കുവാന്‍ തന്നെ വിശ്വസ്സിച്ചേല്പ്പിച്ച ഗോകുലം ഗോപാലന് നന്ദി പറഞ്ഞുകൊണ്ടു വിനയന് ഫെയിസ് ബുക്കില്‍ കുറിച്ചു.