ആദ്യപ്രണയം: തുറന്ന് പറഞ്ഞ് ജ്യോല്‍സ്ന

മലയാള ചലച്ചിത്രസംഗീതലോകത്തില്‍ തന്‍റേതായ കയ്യൊപ്പ് പതിപ്പിച്ച ഗായികയാണ് ജ്യോല്‍സ്ന. അനിതര സാധാരണമായ ശബ്ദം കൊണ്ട് വളരെ വേഗം ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’ എന്ന് തുടങ്ങുന്ന ഗാനമാണ് ആദ്യമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതു . സ്ത്രൈണ ശബ്ദത്തിലെ അപൂര്‍വ്വമായി മാത്രം കൈവരുന്ന ഹസ്കിനെസ്സ് ജന്‍മ്മസിദ്ധമായി കൈവന്ന ഗായികണ് ജ്യോല്‍സ്ന. എല്ലാത്തരത്തിലുള്ള ഗാനങ്ങള്‍ തികഞ്ഞ കയ്യടക്കത്തോടെ ആലപിക്കുവാന്‍ അവര്‍ക്കവുന്നതും അതുകൊണ്ടാണ്. തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും തിരക്കുള്ള ഗായികയാണ് ഇന്ന് ജ്യോല്‍സ്ന. നിരവധി അവാര്‍ഡുകള്‍ ഈ ചെറിയ കാലയളവില്‍ അവരെ തേടിയെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായി ഇടപെടലുകള്‍ നടത്താറുണ്ട്. ഇപ്പോള്‍ അവര്‍ തന്‍റെ ആദ്യപ്രണയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ. വൈകാതെ തന്നെ അത് സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു.

ആറാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ആദ്യമായി ഒരാളോട് പ്രണയം തോന്നുന്നതെന്നും അവന്‍ ഒരു ഗുജറാത്തി പയ്യന്‍ ആയിരുന്നെന്നും ജ്യോല്‍സ്ന ഓര്‍ത്തു. അവനെ കാണാന്‍ ദുബായിലൂടെ പൊരിവെയിലത്ത് നടന്നു പോയതുമൊക്കെ തമാശ രൂപേണ അവര്‍ പങ്കുവച്ചു. താന്‍ പടിച്ചിരുന്ന അതേ സ്കൂളിലാണ് അവനും പടിച്ചിരുന്നത്. തന്‍റെ പ്രണയം അച്ഛനറിഞ്ഞപ്പോള്‍ ഒരുപാട് ഉപദേശിച്ചു. പിന്നെ പിന്നെ അവനോടു മിണ്ടാതെയായി. പക്ഷേ അതൊന്നും തന്റെ കാമുകനെ ബാധിച്ചതേയില്ലന്നു ജ്യോല്‍സ്ന പറഞ്ഞു. തമാശ ഇതൊന്നുമല്ലന്നും. താന്‍ മിണ്ടാതെ ആയപ്പോള്‍ അവന്‍ ഉടന്‍ തന്നെ മറ്റൊരു പെണ്‍ കുട്ടിയുമായി അവന്‍ കൂട്ടായി.അവര്‍ ഓര്‍ത്തെടുത്തു.

Leave a Reply

Your email address will not be published.