
കോളീ വുഡിലെ ഏറ്റവും ശ്രദ്ധേയനായ യുവനടന്മാരില് ഒരാളാണ് സൂര്യ. താരകുടുംബത്തില്‍ ആണ് ജനനം എങ്കിലും സിനിമയിലേക്കുള്ള സൂര്യയുടെ വരവ് അത്ര സുഗമം ആയിരുന്നില്ല. പ്രശസ്ത തമിഴ് നടന് ശിവകുമാറിന്റെ മകനാണ് സൂര്യ. പക്ഷേ ആ മേല്വിലാസ്സമൊന്നും സൂര്യയ്ക്ക് ഗുണം ചെയ്തില്ല എന്നു വേണം കരുതാന്‍ . സൂര്യ എന്ന നടന് തമിഴകത്ത് മേല്വിലാസ്സം ഉണ്ടാക്കിക്കൊടുത്ത ചിത്രമാണ് ഫ്രെണ്ട്സ്.
മലയാളിയായ സിദ്ദീക് കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ഗചിത്ര അപ്പച്ചനാണ്. വജയിയോടൊപ്പം ഒരു പുതുമുഖ നടനെ വേണമെന്നു സംവിധായകനും അണിയറപ്രവര്‍ത്തകരും അഭിപ്രായപ്പെട്ടപ്പോള്‍ അപ്പച്ചന്റെ സുഹൃത്തും സംവിധായകന് ഫാസ്സിലിന്റെ സ്ഥിരം എഡിറ്ററുമായ ടീ ആര് ശേഖറാണു സൂര്യയെക്കുറിച്ച് ആദ്യമായി പറഞ്ഞത് . സൂര്യയും വിജയിയും ലയോള കോളേജില്‍ ഒരുമിച്ച് പഠനം പൂര്‍ത്തിയാക്കിയവരാണെന്നും അവര്‍ സുഹൃത്തുക്കളാണെന്നും ശേഖര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഈ കഥാപാത്രത്തിന് ഏറ്റവും യോജിച്ച അഭിനേതാവ് സൂര്യ തന്നെയാണെന്ന് സംവിധായകനും ഉറപ്പിച്ച് പറഞ്ഞു. കാരണം ഫ്രെണ്ട്സ് എന്ന ചിത്തത്തിന്റെ ഇതിവൃത്തം തന്നെ സൌഹൃദമാണ്.അങ്ങനെയാണ് ശേഖറുമൊത്ത് നിര്‍മ്മാതാവ് സൂര്യയുടെ വീട്ടിലെത്തിയത്. പക്ഷേ സൂര്യയുടെ പിതാവ് അവരെ നിരുല്സ്സാഹപ്പെടുത്തി. സൂര്യക്ക് അഭിനയിക്കാനുള്ള കഴിവില്ലന്നു അദ്ദേഹം തുറന്നു പറഞ്ഞു.
സൂര്യ ആദ്യമായി അഭിനയിച്ച നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് തമിഴിലെ പ്രശസ്ഥ്മായ സിനിമ മാസ്സികയായ അനന്ത വികടന് വളരെ മോശമായി അഭിപ്രായപ്പെട്ടിരുന്നു. അച്ചന്റെ പേര് കളഞ്ഞു കുളിക്കാന്‍ ജനിച്ചവവനാണ് സൂര്യ എന്നു പോലും അവര്‍ എഴുതിപ്പിടിപ്പിച്ചു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തില്‍ നായകപ്രാധാന്യം ഉള്ള വേഷം അഭിനയിക്കാന്‍ ഒട്ടും യോഗ്യനല്ല തന്റെ മകനെന്ന് പറഞ്ഞ് അദ്ദേഹം അവരെ മടക്കിയയച്ചു. ഒടുവില്‍ നിരാശരായി പടിയിറങ്ങുമ്പോള്‍ സൂര്യയുടെ മാതാവ് വളരെ അനുതാപപ്പൂര്വ്വം തന്റെ മകന് ഒരവസ്സാരം കൊടുക്കണമെന്ന് പറഞ്ഞു. തുടര്‍ന്നു തൊട്ടടുത്ത ദിവസ്സം സൂര്യ തങ്ങളെ കാണാന്‍ വന്നുവെന്നും അങ്ങനെ സൂര്യയെ ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നെന്നുമാണ് നിര്‍മാതാവ് കൂടിയായ സ്വര്‍ഗചിത്ര അപ്പച്ചന് പറഞ്ഞത്. അന്ന് സൂര്യയുടെ പ്രതിഭലം 5 ലക്ഷം രൂപയായിരുന്നു വിജയിക്കാകട്ടെ 1.5 കോടിയും. പിന്നീടങ്ങോട്ട് സൂര്യയുടെ തേരോട്ടമായിരുന്നു. അതിന്നും തുടരുന്നു.