സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നായകന്‍.

യുവനടനായി വന്നു മുന്‍ നിര നായകനായി മാറിയ താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി മികച്ച ചിത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ടെങ്കിളിഉം ‘മല്ലു സിങ്’ ആണ് ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബ്രേക്കായ ചിത്രം.മലയാളികള്‍ ഉണ്ണിയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഈ ചിത്രത്തിനു ശേഷമാണ് . മല്ലു സിങ്ങിന്‍റെ വന്‍ വിജയത്തിനു ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലുമുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ ഉണ്ണിക്ക് കഴിഞ്ഞു.

സിനിമാ ജീവിതത്തോടൊപ്പം കറ പുരളാത്ത ഒരു വ്യക്തിജീവിതത്തിന് കൂടി ഉടമയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ എല്ലാ നവ മാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ അഭിനയ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും മനോഹരമായ നിമിഷങ്ങള്‍ ആരാധകരോടൊപ്പം പങ്ക് വയ്ക്കന്‍ എല്ലാ കാലത്തും താരം ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം പങ്കുവച്ച ഒരു ചിത്രം ചര്‍ച്ചയാക്കിയെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തന്‍റെ ഒരു ചിത്രത്തിന് താഴെയായി ഒരു ആരാധകന്‍ പങ്ക് വച്ച കമന്‍റ് ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം ആരാധകന്റെ അഭിപ്രായം മാനിച്ച് ഉടനടി വേണ്ട സഹായവും ചെയ്തു.

ആരാധകന്റെ അഭിപ്രായപ്രകാരം കൊറോണ മൂലം ബദ്ധപ്പെടുന്ന രാമനാട്ടുകരയിലെ 50 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. ഈ വാര്‍ത്ത ചിത്രത്തോടൊപ്പം അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി.

ഇതോട് കൂടി സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സിനിമയിലും ഹീറോയാണ് ഉണിമുകുന്ദനെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.