മരക്കാറിന്‍റെ ഷൂട്ടിങ്ങ് സെറ്റില്‍ വച്ചാണ് ലാലുമൊത്തുള്ള പുതിയ ചിത്രത്തിന്റെ കഥയെക്കുറിച്ച് സംസാരിച്ചത്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന 19ആം നൂറ്റാണ്ടിന്റെ റിലീസ്സിന് ശേഷം ലാലുമൊത്തുള്ള ചിത്രം ആരംഭിക്കും.

മലയാള സിനിമയില്‍ ഒരുകാലത്ത് തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് വിനയന്‍. ഒന്നിന് പിറകെ ഒന്നൊന്നായി എല്ലാ ചിത്രങ്ങളും ബോക്സ് ഒഫ്ഫീസ്സില്‍ വിജയം നേടിയിരുന്നു. ഇടക്ക് വച്ച് അദ്ദേത്തിന്റെ കരിയറില്‍ ഒരു ബ്രേക് വന്നെങ്കിലും ആ പ്രതിസന്ധികള്‍ക്കൊക്കെ മികച്ച ചിത്രങ്ങളിലൂടെ മറുപടി നല്കാന്‍ വിനയന് കഴിഞ്ഞു. മലയാളത്തിലെ മിനിമം ഗ്യ്രന്‍റിയുള്ള സംവിധായകനാണ് അദ്ദേഹം.

ഇപ്പോള്‍ ഗോകുലം ഗോപാലന്റെ നിര്‍മ്മാണത്തില്‍ ഷിജു വില്‍സ്സന്‍ നായകനാകുന്ന ബിഗ് ബഡ്ജക്റ്റ് ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. 19ആം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന്റെ പേര്. ഈ വര്ഷം ആദ്യമാണ് ഷൂട്ടിങ്ങ് ആരംഭിച്ചത് .ഇനിയും മാസ്സങ്ങളോളം ചിത്രീകരണം ബാക്കിയുള്ളതിനാല്‍ അടുത്ത വര്‍ഷത്തോട് കൂടി തീയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജയസൂര്യ,അനൂപ് മേനോന്‍,ദിവ്യ ഉണ്ണി തുടങ്ങി നിരവധി പുതുമുഖങ്ങളെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചു കൊണ്ട് വന്നത് വിനായനാണ്. മോഹന്‍ലാല്‍ ഒഴികെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെല്ലാം വിനയന്റെ സംവിധാനത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ലാല്‍ നായകനായി ഒരു വിനയന്‍ ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. മരക്കാറിന്‍റെ ഷൂട്ടിങ്ങ് സെറ്റില്‍ വച്ചാണ് ലാലുമൊത്തുള്ള പുതിയ ചിത്രത്തിന്റെ കഥയെക്കുറിച്ച് സംസാരിച്ചത്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന 19ആം നൂറ്റാണ്ടിന്റെ റിലീസ്സിന് ശേഷം ലാലുമൊത്തുള്ള ചിത്രം ആരംഭിക്കും. ലാലിന്റെ താരമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാസ്സ് സിനിമ തന്നെയാകും അതെന്ന് അദ്ദേഹം ഉറപ്പ് നല്കി.

Leave a Reply

Your email address will not be published.