എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വര്‍ത്തകള്‍ ലാല്‍ – ജീത്തു ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാകുമെന്നാണ് അനിയറപ്രവര്‍ത്തരില്‍ നിന്നും പുറത്തു വരുന്ന വര്‍ത്തകള്‍.

മോഹന്‍ലാലാല്‍ ആന്‍റണി പെരുമ്പാവൂര്‍ ജിത്തു ജോസഫ്,ഈ മൂന്ന് പേരുകള്‍ കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ദൃശ്യം എന്ന ചിത്രത്തിന്‍റെ പേരാണ്. സാര്‍വദേശീയ തലത്തില്‍ ഒട്ടേറെ പ്രശംസകളും അംഗീകാരങ്ങളും ഏറ്റുവാങ്ങിയ മലയാള ചലച്ചിത്രം. എക്കാലത്തെയും മികച്ച ഒരു ത്രില്ലര്‍. ഇന്ത്യയിലും പുറത്തും നിരവധി ഭാഷകളില്‍ റീമേയ്ക്കുകള്‍ പുറത്തിറങ്ങിയ ഒരേയൊരു ചിത്രം. ആദ്യമായി മെയിന്‍ സ്ട്രീം മലയാള സിനിമയെ അന്തര്‍ദേശീയ തലത്തില്‍ അടയാളപ്പെടുത്തിയ ചിത്രം. അതേസമയം കുറ്റകൃത്യം സമര്‍ത്ഥമായി മറയ്ക്കുവാന്‍ ഈ ചിത്രം സഹായിക്കുന്നുവെന്ന വിമര്‍ശനവും വിവിധ തുറകളില്‍ നിന്നും ഉണ്ടായി. എല്ലാ വിമര്‍ശനങ്ങള്ക്കും അതീതമാണു ദൃശ്യം എന്ന ഒരു എഡ്ജ് സീറ്റ് ത്രില്ലര്‍.

ഈ ചിത്രത്തിന്‍റെ വന്‍ വിജയത്തെത്തുടര്‍ന്നു 2021ല്‍ ദൃശ്യം 2വും പുറത്തിറങ്ങിയിരുന്നു. അതും വന്‍ വിജയമായി. നിരവധി ഭാഷകളില്‍ വലിയ തുകയ്ക്ക് റൈറ്റ്സ് വില്‍ക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വര്‍ത്തകള്‍ ലാല്‍ – ജീത്തു ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒന്നാണ്. ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാകുമെന്നാണ് അനിയറപ്രവര്‍ത്തരില്‍ നിന്നും പുറത്തു വരുന്ന വര്‍ത്തകള്‍. ഏതാനം വര്‍ഷങ്ങള്‍ക്ക് ശേഷമാകും ദൃശ്യത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങുകയെന്നും ഈ ചിത്രത്തിന്റെ ശില്‍പ്പികള്‍ അറിയിച്ചു. ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് തങ്ങള്‍ എന്ന് നിര്‍മാതാവായ ആന്‍റണി പെരുമ്പാവൂര്‍ മീഡിയയോട് പറഞ്ഞു.

മോഹന്‍ലാല്‍ ജീത്തു കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രമായ ‘റാമിന്‍റെ ഷൂട്ടിങ്ങ് ഒരു വര്‍ഷത്തിലേറെയായി പുരോഗമിക്കുകയാണ്. അതേസമയം ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍- ആന്‍റണി പെരുമ്പാവൂര്‍- പ്രിയദര്‍ശന്‍ ടീമിന്‍റെ ബിഗ് ബട്ജെക്ട് ചിത്രം ‘മരക്കാര്‍’ കോവിട് പ്രതിസന്ധി മൂലം റിലീസ്സിങ് നീട്ടിവച്ചിരിക്കുകയാണ്. പ്രിയദര്‍ശന്‍റെ സ്വപ്ന പദ്ധതിയാണ് ഇത്. പോയ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് ഈ ഇതിന് ലഭിക്കുകയുണ്ടായി. ചിത്രം തീയറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്ന് നിര്‍മാതാവ് അറിയിച്ചു.

Leave a Reply

Your email address will not be published.