വൈരമുത്തുവിന് ഓ എന്‍ വീ പുരസ്കാരം : പരിഹാസ്സാവുമായി താരങ്ങള്‍

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഓ എന്‍ വീ പുരസ്കാരം നല്കിയതില്‍ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ് നടി റിമ കല്ലിങ്കലും ഗായികയായ ചിന്‍മയിയും. മീ ടൂ ആരോപണം നേരിടുന്ന ഗാനരചയിതാവാണ് വൈരമുത്തു എന്നതാണ് വൈരമുത്തുവിനെതിരെ പലരും ആരോപണവുമായി രംഗത്ത് വരാന്‍ കാരണം

കണ്ണദാസനും വാലിക്കും ശേഷം തെന്നിന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ഗാനരചയിതാവാണു വൈരമുത്തു, മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം പലതവണ രാഷ്ട്രപതിയില്‍ നിന്നും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു.

വൈരമുത്തുവിന് പുരസ്കാരം നല്കിയത് കണ്ട് അന്തരിച്ച ഓ എന്‍ വി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും എന്നാണ് ചിന്‍മയി നിറഞ്ഞ പരിഹസ്സത്തോടെ അഭിപ്രായപ്പെട്ടത്. 17 സ്ത്രീകള്‍ ലൈംഗീക ആരോപണം ഉന്നയിച്ച ഒരു മനുഷ്യന് മലയാളത്തിലെ ഏറ്റവും വലിയ കവിയുടെ പേരിലുള്ള പുരസ്കാരം നല്കാന്‍ പാടില്ലന്നാണ് സോഷ്യല്‍ മീഡിയയില്‍ റീമാ കല്ലിങ്കല്‍ കുറിച്ചത്.

കഴിഞ്ഞ ദിവാസ്സമാണ് 3 ലക്ഷം രൂപ സമ്മാനത്തുകയുള്ള പുരസ്കാരത്തിന് തമിഴ് കവിയായ വൈരമുത്തു അര്‍ഹനായതായി ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായത്.

2018 ല്‍ ലോകമെമ്പാടും കാട്ടുതീ പോലെ ആളിപ്പടര്‍ന്ന മീ ടൂ ക്യാംപെയിന്‍റെ ഭാഗമായി പേര് വെളിപ്പെടുത്താത്ത ഒരു യുവതിയാണ് വൈരമുത്തുവിനെതിരെ ആദ്യമായി രംഗത്ത് വന്നത് . തുടര്ന്ന് ഗായികയായ ചിന്‍മയയിയും മറ്റനവധി സ്ത്രീകളും കവിക്കെതിരെ രംഗത്ത് വന്നു.

Leave a Reply

Your email address will not be published.