
ലക്ഷദ്വീപ് വിഷയത്തില്‍ പരസ്യമായി നിലപാടറിയിച്ച പൃഥ്വിരാജിനെതിരെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ സൈബര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. എന്നാല്‍ സിനിമാ മേഖലയിലെ നല്ലൊരു ശതമാനം പ്രവര്‍ത്തകരും ശക്തമായി ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രങ്ങത്ത് വന്നു.
വളയാത്ത നട്ടെല്ലോടെ അഭിപ്രായം പറഞ്ഞ രാജുവിനെ വിലകുറഞ്ഞ ആരോപണങ്ങളിലൂടെ ഒതുക്കാമെന്ന് ആരും കരുതേണ്ടതില്ലന്നു സുബീഷ് സുധി അഭിപ്രായപ്പെട്ടു. സ്വതന്ത്രമായി നിലപാടെടുത്തത്തിന്റെ പേരില്‍ ഇത്തരം വിലകുറഞ്ഞ സൈബര്‍ ആക്രമണം അദ്ദേഹത്തിന്റെ രോമത്തില്‍ പോലും തൊടുകയില്ലന്നു താരം ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്നു മലയാളത്തിലെ പ്രശസ്തനായ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന് രാജുവിന് അനുകൂലമായി നിലപാടെടുത്ത് രംഗത്ത് വന്നു. ഉന്നയിക്കുന്ന ആശയങ്ങള്‍ക്ക് ആശയം കൊണ്ട് വാദമുഖം തീര്‍ക്കുകയാണ് വേണ്ടത് അല്ലാതെ അശ്ലീലപ്രചാരണമല്ല അതിനുള്ള മറുമരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രയോജനവും ഭലപ്രദവുമായ എതിരഭിപ്രായങ്ങളാണ് ജനാധിപത്യ വ്യവസ്ഥയില്‍ അഭികാമ്യമായിട്ടുള്ളത്.
ഒരാള്‍ അഭിപ്രായം പറയുമ്പോള്‍ ആഭാസ്സമല്ല മറുപടി, മറിച്ച് സംവാദമാണ് വേണ്ടതെന്നും അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജിന് അനുകൂലമായി എഴുതി.
വളരെ മാന്യമായി തന്റെ നിലപാടുകള്‍ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പൃഥ്വിയെന്നും വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ വകവയ്ക്കാതെ സിനിമയിലൂടെ മറുപടി നല്കിയ താരമാണ് രാജുവെന്നും സംവിധായകനായ ജൂഡ് ആന്റണിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ടോവിനോ തോമസ്സും ലെനയും നേരത്തെതന്നെ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.