പിന്നേയും മില്ല്യണ്‍ തൊട്ട് ഒമര്‍ ലുലു !!

‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലൂടെ ദേശീയവും അന്തര്‍ദേശീയവുമായ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് ഒമര്‍ ലുലു. മാണിക്യ മലരായി എന്ന് തുടങ്ങുന്ന ഗാനം ഒരു വിധം എല്ലാ ദൃശ്യ മാധ്യമങ്ങളിലും തരംഗമായിരുന്നു. ‘ദ വിങ്കിങ് ഗേള്‍’ എന്ന പേരില്‍ ഇന്‍ഡ്യക്കകത്തും പുറത്തും നിരവധി ആരാധകരെ സൃഷ്ടിക്കുവാന്‍ ചിത്രത്തിലെ നായികയായ പ്രിയ പ്രകാശ് വാരിയര്‍ക്കായി. ചിത്രം വേണ്ട വിധം ശ്രദ്ധിക്കപ്പെട്ടില്ലങ്കിലും ഗാനങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. പ്രത്യേകിച്ചു എടുത്ത് പറയേണ്ടത് ‘മാണിക്ക്യ മലരായി’ എന്ന് തുടങ്ങുന്ന ഗാനമാണ്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസ്സന്‍ ആണ് ഈ ഗാനം ആലപിച്ചത്. വീണ്ടും വിനീതിന്റെ തന്റെ ആലാപനമികവില്‍

ചെറിയ പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ജാനേ മേരേ ജാനേ’ എന്ന് പേരിട്ട മ്യൂസ്സിക്കല്‍ വീഡിയോ ആല്‍ബം ദിവസ്സങ്ങള്‍ക്കകം തന്നെ മൂന്ന് മില്ല്യനോളം കാഴ്ചക്കാരെ നേടുകയുണ്ടായി. വിനീത് ശ്രീനിവാസ്സന്‍ തന്നെയാണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. മാണിക്ക്യമലരിന് ലഭിച്ചതുപോലെ താണെ വലിയ സ്വീകാര്യതയാണ് ഈ ഗാനത്തിനും യു ടൂബില്‍ നിന്നു ലഭിക്കുന്നത്.

ദുബായി പശ്ചാത്തലമായി ചിത്രീകരിച്ചിരിക്കുന്ന പ്രണയ അല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത് അജ്മല്‍ ഖാന്‍,ജുമാന ഖാന്‍ എന്നിവരാണ്. ദുബായില്‍ വ്യവസ്സായിയായ മുമൈജ് മോയ്ടു നിര്‍മ്മിച്ച ആല്‍ബം പുറത്തിറക്കിയിരിക്കുന്നത് ഗ്ലോബേര്‍സ് എന്‍റെര്ടൈണ്‍മെന്‍റിന്റെ ബാനറിലാണ്. പീര്‍ മുഹമ്മദിന്റെ പഴയകാല മാപ്പിളപ്പാട്ടയ ‘മഹിയില്‍ മഹാ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മനോഹരമായ ദൃശ്യവിഷ്ക്കാരമാണ് ‘ജാനാ മേരേ ജാനാ’. ഹിന്ദി കോറസ്സിന്റെ വരികള്‍ അഭിഷേക് ടാലന്‍റണ്ടിന്‍റേതാണ്.

മുസ്തഫ അബൂബക്കാരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് അച്ചു വിജയന്‍.വാര്‍ത്താ പ്രചരണവും കാസ്റ്റിങ് ഡയറക്ഷനും നിര്‍വഹിച്ചിരിക്കുന്നത് എം എസ് ദിനേശ്,വിശാഖ് പീവീ എന്നിവര്‍ യധാക്രമമാണ്.

Leave a Reply

Your email address will not be published.