
മലയാളികളുടെ പ്രിയ താരമാണ് ഉണ്ടപ്പക്രു എന്ന് നമ്മള് സ്നേഹത്തോടെ വിളിക്കുന്ന അജയകുമാര്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ ജന്മനായുള്ള ശാരീരിക ബുദ്ധിമുട്ടുകളെ ഇശ്ചാശക്തികൊണ്ട് നേരിട്ട് താഴെക്കിടയില്‍ നിന്നും പടിപടിയായി ഉയര്‍ന്ന് വന്ന നടനാണ് പക്രു. മിമിക്രിയിലൂടെ സിനിമാ മേഖലയിലേക്ക് കടന്നു വന്ന് സ്വന്തമായി ഒരിടം വെട്ടിപ്പിടിച്ച അപൂര്‍വ്വം കലകരന്മാരില്‍ ഒരാള്‍.
കഴിഞ്ഞ ദിവസ്സം ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഉടന്‍ ഉണ്ടാകുന്ന രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് താരം. കോവിഡ് കാലത്തിനു ശേഷം പല കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. താനും സമൂഹത്തെക്കുറിച്ച് ഒരു പൊതു ബോധം മനസ്സില്‍ സൂക്ഷിയ്ക്കുന്ന ആളാണെന്നും ഉടന്‍ തന്നെ തന്റെ രാഷ്ട്രീയ നിലപാട് പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ചില വ്യക്തികളോടും അവരുടെ ആശയങ്ങളോടും വളരെയധികം താല്‍പ്പര്യം ഉണ്ട്. ഒട്ടും വൈകാതെ തന്നെ അത് തുറന്നു പറയുമെന്നും താമസ്സിയാതെ സജീവ രാഷ്ട്രീയത്തില്‍ തന്റേതായ ഇടപെടലുകള്‍ നടത്തുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി താരം പ്രതികരിച്ചു.
തന്നെപ്പോലെയുള്ള വ്യക്തികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്ന അത്ര പരിഗണന നമ്മുടെ രാജ്യത്ത് ലഭിക്കാറില്ല. രാജ്യം പല മേഖലകളിലും ഒരുപാട് പിന്നിലാണ്. മറ്റേതൊരു വികസിത രാജ്യത്തോടൊപ്പമോ അതിന് മുന്നിലോ നമ്മുടെ നാടും എത്തണമെന്നുമാണ് തന്റെ ആഗ്രഹം എന്ന് അദ്ദേഹം പറഞ്ഞു.
പരിമിതികളെ കഠിനാദ്വാനം കൊണ്ട് അതിജീവിച്ച് ഗിന്നസ് ബുക്കില്‍ വരെ കയറിപ്പറ്റിയ നടനാണ് പക്രു. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി സംവിധാനം നിര്‍മ്മാണം തുടങ്ങി പല മേഖലകളിലും കഴിവ് തെളിയിച്ച കലാകാരനാണ് അദ്ദേഹം. 1984 ല്‍ പുറത്തിറങ്ങിയ അമ്പിളി അമ്മാവനാണ് ആദ്യമായി അഭിനയിച്ച ചിത്രം.