15 മിനിറ്റില്‍ ഒന്നാന്തരമൊരു റൊമാന്‍റിക് ത്രില്ലര്‍

എല്ലാത്തരം ആസ്വാദകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ജോണറാണ് ത്രില്ലറുകള്‍. അഭ്രപാളിയില്‍ ചടുലമായി കഥ പറയുക പൊതുവേ അത്ര എളുപ്പം സ്വായത്തമാക്കാന്‍ കഴിയുന്ന ക്രാഫ്റ്റ്മാന്‍ഷിപ്പല്ല.
എന്നാല്‍ കാഴ്ചക്കാരെ ഉദ്യോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ  ഒരു റൊമാന്‍റിക് ത്രില്ലര്‍ ഇക്കഴിഞ്ഞ ദിവസ്സം യു ടൂബില്‍ അപ്ലോഡ് ചെയ്യപ്പെടുകയുണ്ടായി. 5 ദിവസ്സത്തിനുള്ളില്‍ 8 ലക്ഷത്തില്‍ പരം ആളുകള്‍ ഇത് കാണുകയും മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. മനോഹരമായ ഒരു ചലച്ചിത്രത്തിനുള്ള  ത്രെഡ് ഈ ചെറുകഥയില്‍ ഒളിഞ്ഞിരുപ്പുണ്ടെന്ന് സോഷ്യല്‍ മീഡിയയിലെയും  യു ടുബീലെയും കമന്‍റ് സെക്ഷനില്‍ പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. 
ദ സ്മെല്‍ എന്നാണ് വെറും 15 മിനിറ്റ് മാത്രം ദൈര്‍ഖ്യം  ഉള്ള ഈ ഷോര്‍ട്ട് ഫിലിമിന്‍റെ പേര്. രൂജൈബ് പന്തറിന്റെ രചനയില്‍ ആര്‍ ശ്രീരാജ് സംവിധാനം ചെയ്ത ഈ ഷോര്‍ട്ട് മൂവി, ഇന്‍ഫോടൈമെന്‍റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് ശ്യാമള രാജശേഖരണനാണ്. പ്രശാന്ത് കൃഷ്ണയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എഡിറ്റിങ് സോബിന്‍ എസ്,സംഗീതം ആദര്ശ് ബി അനില്‍ സൌണ്ട് ഡിസ്സൈന്‍ സതീഷ് ബാബു.
ലക്ഷ്മി പിഷാരടി,ആനന്ത് വിവേക്,ബദ്രി ലാല്‍,ആനന്ത് ജസ്റ്റിന്‍ തുടങ്ങിയവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.
വളരെ സമാധാനപൂര്‍ണവും സന്തോഷകരവുമായ കുടുംബജീവിതത്തില്‍ നിന്നും വഴി തിരിഞ്ഞു പോകുന്ന ഒരു വ്യക്തിയും അതേത്തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവ വികാസ്സങ്ങളുമാണ് കഥാപശ്ചാത്തലം .  അനാവശ്യമായ സംഭാഷണങ്ങള്‍ ഒഴിവാക്കി തികഞ്ഞ കൈയ്യടക്കത്തോടെ ഒരവസ്സരത്തില്‍പ്പോലും രസ്സച്ചരട് പൊട്ടാതെ ചിത്രീകരിക്കാന്‍ കഴിഞ്ഞു എന്നത്  അണിയറ ശില്‍പ്പികളുടെ വിജയം തന്നെയാണ്.

Leave a Reply

Your email address will not be published.