വാടക കൊടുക്കാന്‍ പോലും പണമില്ല: മുഖ്യമന്ത്രിക്ക് സീരിയല്‍ നടന്‍റെ കത്ത് !

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നുണ്ടായ ലോക് ഡൌണ്‍ മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലയെയും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന കെട്ട കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് . താല്‍ക്കാലികമായെങ്കിലും വീടിനുള്ളിലേക്ക് ഒതുങ്ങിക്കൂടുക മാത്രമാണ് ഏക പ്രതിവിധിയെന്ന് എല്ലാ സര്‍ക്കാര്‍ വൃത്തങ്ങളും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചുകഴിഞ്ഞു. ഇത് ദിവസ്സവരുമാനക്കാരുടെ കുടുംബ ബഡ്ജക്‍റ്റിനെ ആകെ താറുമാറാക്കി.

ഇക്കഴിഞ്ഞ ദിവസ്സം പ്രശസ്ത സീരിയല്‍ നടനായ ജിഷിന്‍ മോഹന്‍ വിഷമതകള്‍ പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രിക്കയിച്ച പരാതി തന്റെ എഫ് ബി പേജില്‍ ഷെയര്‍ ചെയ്തിരുന്നു. പൊതുവേ പൊതുജനങ്ങള്‍ക്കിടയില്‍ വളരെയേറെ സ്റ്റാര്‍ വാല്യു ഉള്ളവരാണ് സീരിയല്‍ താരങ്ങള്‍. എന്നാല്‍ സിനിമാ മേഖലയില്‍ ഉള്ളതുപോലെ വരുമാനം തങ്ങള്‍ക്ക് ലഭിക്കാറില്ലന്നും പ്രശസ്തി മാത്രമേ കൈമുതലായുള്ളൂവെന്നും പലര്‍ക്കും അതിനൊത്ത വരുമാനം ഉണ്ടാകാറില്ലന്നും മുഖ്യമന്തിക്കയച്ച പരാതിയില്‍ അദ്ദേഹം പറയുന്നു. താനും തന്‍റെ ഭാര്യയും ഒരു മാസ്സം തുടര്‍ച്ചയായി ജോലി ചെയ്താല്‍ മാത്രമേ വീടിന്‍റെ വാടകയും ലോണും മറ്റ് ചിലവുകളും നടന്നു പോവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ജിഷിന്‍ മോഹന്‍റെ ഭാര്യയായ വരദയും സീരിയല്‍ മേഖലയില്‍ത്തന്നെയാണ് തൊഴിലെടുക്കുന്നത്. ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല കലാകാരന്‍മാരുടെയും അവസ്ഥ ഇതാണെന്നും പുറത്തു പറയാനുള്ള മടികൊണ്ട് ആരും പരസ്യമായി പറയാറില്ല എന്നും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ടിസ്റ്റുകള്‍ മാത്രമല്ല,സംവിധായകന്‍, ക്യാമറാമാന്‍ തുടങ്ങി ഇങ്ങേയറ്റം ലൈറ്റ് ബോയി വരെ ഉള്ളവരുടെ അവസ്ഥ ഇതാണ്.അടിയന്തിരമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള ഷൂട്ടിങ്ങിന് അനുമതി നല്‍കിയില്ലങ്കില്‍ ഒട്ടനവധി കുടുംബങ്ങള്‍ പട്ടിണിയിലാകുമെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

നിരവധി മലയാളം ടെവിഷന്‍ പരമ്പരകളില്‍ കൂടിയും ഗയിം ഷോകളില്‍ കൂടിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് ജിഷിന്‍ മോഹന്‍.

Leave a Reply

Your email address will not be published.