ലാലേട്ടന്‍ ബൈ പറഞ്ഞു. വിഷമത്തോടെ ആരാധകര്‍

മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാമാണ് ബിഗ് ബോസ്സ്. മല്‍സരാര്ത്ഥികളിലെ പുതുമയെക്കാള്‍ ഈ റിയാലിറ്റി ഷോയുടെ പ്രധാന ആകര്‍ഷണം പ്രിയ നടന്‍ മോഹന്‍ലാലിന്റെ സമ്മിപ്യമാണ്. പരിപാടിയുടെ തുടക്കം മുതല്‍ ഓരോ ഘട്ടത്തിലും കണ്ടസ്റ്റന്‍റിന് വേണ്ട ഉപദേശങ്ങളും ശാശ്ശനകളും നല്കി ലാലേട്ടന്‍ ഒപ്പമുണ്ടാകും. വീക്കെന്‍റ് എപ്പിസ്സോടുകളിലുള്ള അദ്ദേഹത്തിന്റെ നിറഞ്ഞ സാന്നിധ്യമാണ് ഈ ഷോയെ മറ്റ് ടെലിവിഷന്‍ ഷോകളില്‍ നിന്നു വേറിട്ടതാക്കുന്നത്. എത്ര തിരക്കുണ്ടെങ്കിലും എല്ലാ എപ്പിസോടും മുടങ്ങാതെ കാണുമെന്ന് അദ്ദേഹം പറയാറുണ്ട് .

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ താരത്തിന്റെ ആരാധകര്‍ക്ക് അത്ര സന്തോഷം ഉളവാക്കുന്നതല്ല. ഒരുപാട് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുള്ളതിനാലും ബാറോസ്സ് എന്ന പേരില്‍ പുതിയൊരു ബിഗ് ബഡ്ജെക്ട് ചിത്രം സംവിധാനം ചെയ്യുന്നതിന്റെ പണിപ്പുരയിലയതിനാലുമാണ് താല്‍ക്കാലികമായി ബിഗ് ബോസ്സില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. താരത്തിന്റെ ഡൈ ഹാര്‍ഡ് ഫാന്‍സിനെ ഈ വാര്‍ത്ത വല്ലാതെ നിരാശ്ശരാക്കുന്നതാണ്.

എന്നാല്‍ മോഹന്‍ലാലിനെപ്പോലെ ഒരു അതികായന്‍ അവതാരകനായി പ്രവര്‍ത്തിച്ച ഷോയുടെ താക്കോല്‍ സ്ഥാനം ആര് ഏറ്റെടുക്കും എന്നതാണു പുതുതായി ഉയര്‍ന്നുവരുന്ന ചോദ്യം. അവതാരകനായി കഴിവ് തെളിയിച്ചിട്ടുള്ള സുരേഷ് ഗോപിയോ മുകേഷോ ആകാനാണ് സാധ്യത. ഇവര്‍ രണ്ടും അവതാരകര്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചരിത്രമുള്ളവരാണ്. ചാനലിന്റെ ഭാഗത്ത് നിന്നും ഔദ്യോകികമായ അറിയിപ്പ് വരുന്നതു വരെ കാത്തിരിക്കുകയെ നിര്‍വാഹമുള്ളൂ. എന്തു തന്നെ ആയാലും ലാലേട്ടന്റെ അപ്രതീക്ഷിത പിന്മാറ്റം ഷോയുടെ പബ്ലിസ്സിറ്റിയെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Leave a Reply

Your email address will not be published.