പെയ്തൊഴിയാതെ ദുരന്തങ്ങള്‍ : നടി ശരണ്യയുടെ നില അതീവ ഗുരുതരം

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് ശരണ്യ ശശിധരന്‍. നിരവധി ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങള്‍ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിച്ചു ശ്രദ്ധ പിടിച്ചു പറ്റിയ താരം. സജീവമായി ദൃശ്യ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ് ക്യാന്‍സര്‍ എന്ന മാരക രോഗം താരത്തിന്റെ വഴി മുടക്കിയായി എത്തിയത്. അഭിനയരംഗത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനിടയിലാണ് 2012ല്‍ ആദ്യമായി ട്യൂമര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം വകവയ്ക്കാതെ മറ്റ് ട്രീറ്റ്മെന്‍റ് എടുത്തുകൊണ്ട് അപ്പോഴും അഭിനയ മേഖലയില്‍ തുടര്‍ന്നിരുന്നു. എന്നാല്‍ അസുഖം മൂര്‍ച്ഛിക്കുകയും ഏഴോളം സര്‍ജറികള്‍ വേണ്ടി വരുകയും ചെയ്തതിനാല്‍ കുറേ വര്‍ഷങ്ങളായി ടെലിവിഷന്‍ സിനിമാ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അവര്‍.

അനവധി വര്‍ഷത്തെ നരകയാതനകള്‍ക്ക് ശേഷം 2020 അവസ്സാനത്തോട് കൂടി ആശുപത്രി മോചിതയായി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു താരം. സിനിമാ സീരിയല്‍ മേഖലയിലും അതിനു പുറത്തുമുള്ള ഒരുപിടി സുമനസ്സുകളുടെ സഹായം ഈ വിഷമഘട്ടത്തില്‍ അവര്‍ക്ക് ലഭിച്ചിരുന്നു. ഇതില്‍ എടുത്തു പറയണ്ട പേരാണ് സീമ ജീ നായരുടേത്. ത്കര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും ശരണ്യയോടൊപ്പം ഒരു താങ്ങായി അവര്‍ ഉണ്ടായിരുന്നു.

2020ല്‍ രോഗം ഭേതമായതിനെത്തുടര്‍ന്നു മടങ്ങി വന്നതിനു ശേഷം സ്വന്തമായി ഒരു യൂ ടൂബ് ചാനല്‍ തുടങ്ങി നുറുങ്ങു പാചകക്കുറിപ്പുകളും ചെറിയ യാത്രാ വിവരണവും പങ്ക് വച്ച് ദൃശ്യ മാധ്യമ മേഖലയില്‍ സജീവമാകുന്നതിനിടെയാണ് തന്‍റെ ജീവിതം തന്നെ തകര്‍ത്തുകളഞ്ഞ അര്‍ബുതം ഒരിക്കല്‍ക്കൂടി മുന്നോട്ടുള്ള പോക്കിന് തടസ്സം സൃഷ്ടിച്ച് പ്രത്യക്ഷപ്പെട്ടത്. വീണ്ടും ട്യൂമര്‍ ബാധിച്ചതിനെത്തുടര്‍ന്നു ഈ ജൂണില്‍ കീമോ ചെയ്യാനിരിക്കെയാണ് ശരണ്യക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി. നടി സീമ ജീ നായരാണ് സോഷ്യല്‍ മീഡിയയില്‍ ശരണ്യയുടെ ദുരവസ്ഥ പങ്ക് വച്ചത്.

സീമ ജീ നായരുമായി വളരെ അടുത്ത വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നു ശരണ്യ. ചികില്‍സക്കാവശ്യമായ ഒട്ടനവധി സഹായങ്ങള്‍ ചെയ്തുകൊടുത്തത് സീമയാണ്. തനിക്ക് മകളെപ്പോലെയാണ് ശരണ്യയെന്ന് പലപ്പോഴായി താരം അഭിപ്രായപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.