
മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലാത്ത നടനാണ് ധര്മജന് ബോള്‍ഗാട്ടി. ഏഷ്യാനെറ്റിലൂടെ രണ്ട് പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി സംരക്ഷണം ചെയ്തുപോരുന്ന സിനിമാല എന്ന കോമഡി പ്രോഗ്രാമിലൂടെയും നിരവധി സ്റ്റേജ് ഷോകളിലൂടെയും ആസ്വാദകരുടെ മനസ്സില്‍ സ്ഥാനം നേടാന്‍ ധര്മജന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ട് ഇപ്പോള്‍ സിനിമാ മേഖലയിലെ നിറസ്സാന്നിധ്യമാണ് ധര്മജന്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശേരിയിലെ കോണ്‍ഗ്രസ്സ് സ്ഥനാര്‍ത്ഥി ആയിരുന്നു അദ്ദേഹം. ഇലക്ഷനില്‍ പരാജയപ്പെട്ടെങ്കിലും ചില പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും തനിക്കുണ്ടായ തിക്ത്താനുഭവങ്ങളെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളും അതിനെത്തുടര്‍ന്നുണ്ടായ പത്രക്കുറിപ്പുകളുമാണ് പുതിയ വിവാദത്തിന് വഴിമരുന്നായത്. ഇലക്ഷന് പ്രചരണങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ ധനസ്സമാഹരണം നടത്തിയ രണ്ട് നേതാക്കല്‍ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് താരം. ഒരു സിനിമാതാരമായതിനാല്‍ പ്രചരണത്തിന് ചിലവാക്കാന്‍ കോടികളുമായാണ് താന്‍ മല്സ്സരരംഗത്തേക്ക് വന്നതെന്നാണ് പല പ്രവര്‍ത്തകരും കരുതുന്നത്. ഇലക്ഷന്റെ ആവശ്യത്തിനായി കുറച്ചധികം പണം താന്‍ ചിലവാക്കിയിട്ടുണ്ട്, എന്നാല്‍ കോടികള്‍ ഒഴുക്കാന്‍ മാത്രം പ്രതിഫലം വാങ്ങുന്ന നടനല്ല താണെന്ന് ധര്മ്മജന് പറഞ്ഞു. എന്നിരുന്നാലും അത്യാവശ്യം പണം ചിലവാക്കിയിട്ടുണ്ടെന്നും അത് സാധാരണമാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു താരമെന്ന നിലയില്‍ ഇലക്ഷന്റെ പേര് പറഞ്ഞ് ആരുടെ കയ്യില്‍ നിന്നും താന്‍ പണം വാങ്ങിയിട്ടില്ല. സിനിമാ മേഖലയിലെ ഓരോ സുഹൃത്തുക്കളില്‍ നിന്നും ഓരോ ലക്ഷം രൂപ വാങ്ങിയാല്‍ തന്നെ നല്ലൊരു തുക സമാഹരിക്കാന്‍ കഴിയുമെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അതിനു താന്‍ തയ്യാറാകാത്തപ്പോള്‍ ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ് ചിലവിനുള്ള പണം കണ്ടെത്തുവാന്‍ ചില നേതാക്കള്‍ ഉപദേശിച്ചുവത്രെ.
തന്റെ പേരില്‍ പണപ്പിരിവ് നടത്തി സല്‍പ്പേരിന് കളങ്കം വരുത്തിയ രണ്ട് നേതാക്കള്‍ക്കെതിരെ കെപിസിസിസി യില്‍ പരാതി നല്‍കിയിരിക്കുകയാണ് താരം. എന്നാല്‍ ആരോപണ വിധേയരായ നേതാക്കളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.