സോഷ്യൽ മീഡിയയിൽ തരംഗമായി ആൻ അഗസ്റ്റിന്റെ പുതിയ ചിത്രങ്ങൾ

മലയാളികളുടെ പ്രിയ നടൻ അഗസ്റ്റിന്റെ മകൾ ആണ് ആൻ അഗസ്റ്റിൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ പ്രേക്ഷക പിന്തുണ നേടുവാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത സംവിധായകനായ ലാൽ ജോസ് സംവിധാനം നിർവഹിച്ച എൽസ്സമ്മ എന്ന ആൺകുട്ടിയാണ് ആദ്യ ചിത്രം. ഈ ചിത്രത്തിലെ ടൈറ്റിൽ റോൾ കൈകാര്യം ചെയ്തിരിക്കുന്നത് ആൻ ആണ്. കുഞ്ചാക്കോ ബോബൻ ആണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യചിത്തത്തിൽ തന്നെ മികച്ച പ്രകടനം കാഴചവയ്ക്കുവാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നടന്മാരോടൊപ്പമെല്ലാം പ്രവർത്തിക്കുവാൻ അവസ്സരം ലഭിച്ചിട്ടുണ്ട്.

2018ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ദുൽക്കർ നായകനായ സോളോ ആണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സുരാജ് നായകനാവുന്ന “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ” ആണ് താരത്തിന്റേതായി ഇനീ പുറത്തിറങ്ങാനുള്ള ചിത്രം.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി ഇടപെടുകയും ചിത്രങ്ങളും വീഡിയോകളും പങ്കു വയ്ക്കുകയും ചെയ്തിരുന്നു.
അങ്ങനെ പങ്ക് വച്ച ചിത്രമാണ് ഇപ്പോൾ വയറൽ ആയിരിക്കുന്നത്. തന്റെ പട്ടിയോടൊപ്പം പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഹോട്ട് ആൻഡ് ബോൾഡ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഇത് എന്നാണ് ആരാധകപക്ഷം.

Leave a Reply

Your email address will not be published.