സദസ്സിനെ അഭിമുഖീകരിക്കാനുള്ള മടികൊണ്ട് ദേശീയ അംഗീകാരം വാങ്ങാനാവാതെ കടന്നുകളഞ്ഞ ഒരു സംവിധായകനുണ്ട് മലയാളത്തില്‍ !!

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയൊക്കെ എക്കാലത്തെയും വലിയ സ്വപ്നമാണ് ദേശീയ തലത്തില്‍ അങ്ഗീകരിക്കപ്പെടുക എന്നത്. മികച്ച സംവിധായകനുള്ള ദേശീയ അംഗീകാരം ലഭിച്ചിട്ടും സഭാകമ്പം മൂലം അത് വാങ്ങാനാവാതെ കടന്നുകളഞ്ഞ ഒരു സംവിധായകനുണ്ട് മലയാളത്തില്‍.

എണ്‍പതുകളുടെ മധ്യത്തില്‍ തുടങ്ങി തൊണ്ണൂറുകളുടെ അവസ്സാന കാലം വരെ മലയാളത്തില്‍ നിറഞ്ഞു നിന്ന തിരക്കഥാകൃത്തും സംവിധായകനുമാണ് ഡെന്നിസ് ജോസ്സഫ് കക്ഷി . എണ്ണം പറഞ്ഞ ഒട്ടനവധി ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച അപൂര്‍വ പ്രതിഭ. നിറക്കൂട്ട് , രാജാവിന്റെ മകന്‍ ,ന്യൂ ഡല്‍ഹി , ഇന്ദ്രജാലം, ആകാശദൂത്, തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും , മനു അങ്കിള്‍ , അപ്പു , അഥര്‍വ്വം ,തുടങ്ങിയ ഒരുപിടി മികവുറ്റ ചിത്രങ്ങളുടെ സംവിധായകനുമായ ഡെന്നിസ് ജോസഫ് മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് .

1988 ല്‍ ഡെന്നിസ് ജോസ്സഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മനു അങ്കിള്‍. മമ്മൂട്ടി,മോഹന്‍ലാല്‍ , സുരേഷ് ഗോപി, തുടങ്ങി ഒരു നീണ്ട താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു ഇത്. ആ വര്‍ഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അംഗീകാരം ഈ ചിത്രത്തിനായിരുന്നു. ജോയി തോമസ്സ് ആണ് നിര്‍മ്മാണം.

രാഷ്ട്രപതിയും മറ്റ് വിശിഷ്ട അഥിതികളും ഉള്‍പ്പെടുന്ന ഒരു വലിയ സദസ്സിനെ അഭിമുഖീകരിക്കാനുള്ള മടികൊണ്ട് അന്നേ ദിവസ്സം മറ്റാരോടും പറയാതെ ചെന്നയില്‍ നിന്ന് മഹാബലിപുരത്തേക്ക് രഹസ്യമായി രക്ഷപെടുകയായിരുന്നു. ചടങ്ങില്‍ സംബന്തിക്കാതിരുന്നതിനാല്‍ പ്രശസ്തി പത്രവും ശില്‍പ്പവും ബന്ധപ്പെട്ടവര്‍ കൊറിയര്‍ വഴി അയച്ചു നല്‍കുകയായിരുന്നു. ഈ കഥ അടുത്തിടക്ക് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം വാങ്ങുവാന്‍ തന്നോടൊപ്പം അതേ ഹോട്ടലില്‍ ഇളയരാജയും ഉണ്ടായിരുന്നതായി അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ മെയ് 10നു പെട്ടന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യം മൂലം ഡെന്നിസ് ജോസ്സഫ് ഇഹലോകവാസ്സം വെടിഞ്ഞു.

Leave a Reply

Your email address will not be published.