കാഴ്ചക്കാരൊടൊപ്പം മറ്റൊരു കാഴ്ചക്കാരനായി മല്‍സരാര്‍ത്ഥിയും പങ്കെടുത്ത് ബിഗ്‌ബോസ് ചരിത്രത്തിലേക്ക്

മിനി സ്ക്രീനിലെ ഏറ്റവും മുതല്‍ മുടക്കുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്സ് . ലോകമെമ്പാടുമുള്ള ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യൻ വേർഷനാണ് ബിഗ് ബോസ്സ്. ഹിന്ദി,തമിഴ്,കന്നഡ,തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷയിലും ഈ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്. തുടർച്ചായി 100 ദിവസ്സം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ അടച്ചിട്ട വീടിനുള്ളിൽ 55ൽ പരം ക്യാമറകൾക്ക് നടുവിൽ ഒരു സദസ്സിലെന്നപോലെ ജീവിക്കുക എന്നതാണ് ഈ മത്സരം.

ഇക്കഴിഞ്ഞ 2 വർഷമായി മലയാളത്തിൽ ഏഷ്യാനെറ്റാണ് ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്തു പോരുന്നത്. മോഹൻലാലാണ് അവതാരകൻ.
ഒന്നാമത്തെ സീസൺ വൻ വിജയമായിരുന്നു. തരികിട സാബു എന്നറിയപ്പെടുന്ന സാബുമോൻ അബ്ദുൾ സമദ് ആയിരുന്നു വിജയി. ടെലിവിഷൻ അവതാരകയായ പേർളി മാണിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബോസ് 1 വിജയം ആയതിനെ തുടർന്ന് കഴിഞ്ഞ വർഷം സീസൺ 2 ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിച്ചു. മികച്ച റേറ്റിങ് തുടര്‍ന്നു കൊണ്ടുപോകാന്‍ രണ്ടാമത്തെ സീസ്സണ് കഴിഞ്ഞിരുന്നു. അപ്പോഴാണ് രാജ്യത്താകമാനം കോവിട് പിടിമുറുക്കിയത്. മറ്റ് പോംവഴികളില്ലാതെ അധികൃതര്‍ ഷോ പകുതിക്ക് വച്ച് ഉപേക്ഷിക്കുകയായിരുന്നു. ഡോക്ടര്‍ രജിത് കുമാറായിരുന്നു സീസ്സന്‍ 2 ലെ ശ്രദ്ധേയനായ മല്‍സരാര്‍ത്ഥി. നിയമലംഘനം ആരോപിച്ച് ഇടക്കുവച്ച് എലിമിനേറ്റ് ചെയ്യപ്പെട്ട രെജിത് കുമാറിനെ സ്വീകരിക്കാന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു നിരവധിപേര്‍ എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയത് വന്‍വിവാദമായിരുന്നു. ഔദ്യോഗിക തലത്തില്‍ തന്നെ വന്‍ വിമര്‍ശനത്തിന് ഇത് വഴിവച്ചു.

2021 ന്‍റെ ആദ്യ ആഴ്ചയില്‍ സംപ്രേക്ഷണം ആരംഭിച്ച സീസ്സണ്‍ 3 അവസ്സാനത്തിലേക്ക് അടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഷോ അവസ്സാനിപ്പിക്കുവാന്‍ അനിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്. ഇത്തവണയും വില്ലനായത് കോവിഡ് തന്നെ. വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നു ഒരു മുന്നറിയുപ്പുമില്ലാതെ അധികൃതര്‍ സ്റ്റുഡിയോ സീല്‍ ചെയ്യുകയായിരുന്നു.
7 ദിവസ്സത്തെ കോറന്‍റൈനു ശേഷം കന്‍റസ്റ്റന്‍റ്സ് ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയതായി അനൌദ്യോകിക വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

എന്നാല്‍ ഇന്നു മുതല്‍ 7 ദിവസ്സം കൂടി വോട്ടിങ്ങിനുള്ള അവസ്സരം പ്രേക്ഷകര്‍ക്ക് നല്‍കുക വഴി ഓരോ മല്‍സരാര്‍ത്ഥിക്കും വീട്ടില്‍ ഇരുന്നു മത്സരം കാണുവാനും തങ്ങളുടെ പ്രകടനം വിലയിരുത്തുവാനും അവസ്സരം ലഭിക്കും .
ഇത് ബിഗ് ബോസ്സ് ചരിത്രത്തില്‍ തന്നെ ആദ്യമാണ് . കാഴ്ചക്കാരൊടൊപ്പം മറ്റൊരു കാഴ്ചക്കാരനായി മല്‍സരാര്‍ത്ഥിയും പങ്കെടുക്കുന്നത് ബിഗ്ബോസ്സ് ഷോയില്‍ ഇതുവരെ അവകാശപ്പെടാന്‍ കഴിയാത്ത അപൂര്‍വതായാണ്. ചലച്ചിത്രതാരമായ മണിക്കുട്ടനാണ് ഈ സീസണില്‍ ഏറ്റവും അധികം പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ മല്‍സരാര്‍ത്ഥി.

Leave a Reply

Your email address will not be published.