ഒരു മുഴുനീള നായകന് കിട്ടാത്ത അത്രേം വല്ല്യ ശ്രെദ്ധിക്കപെട്ടു അഖിലേഷേട്ടന്‍ !

സിനിമയില്‍ ഒരു മുഴുനീള വേഷം ചെയ്താൽ പോലും അത്രയെളുപ്പം ശ്രദ്ധിക്കപ്പെടണമെന്നില്ല. അങ്ങനെയിരിക്കെ കേവലം ഒറ്റ സീനിലൂടെത്തന്നെ മലയാളി പ്രേക്ഷകരുടെ ആകമാനം മനസ്സ് കവര്‍ന്ന അപൂര്‍വ്വം ചില കലാകാരന്‍മാരില്‍ ഒരാളാണ് ഉണ്ണി രാജ് . ചെറുതും വലുതുമായി നിരവധി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് ഉണ്ണിയുടേത്.

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലെ ഉണ്ണിയേട്ടന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്നു വലുതും ചെറുതുമായ അനേകം വേഷങ്ങള്‍ ചെയ്തു.

തരുണ്‍ മൂര്‍ത്തി തിരക്കഥ രചിച്ച് സംവിധാനം നിര്‍വഹിച്ച ഓപ്പറേഷന്‍ ജാവ കഥാതന്തുവിലെ പുതുമ കൊണ്ടും ചടുലമായ ആഖ്യായന രീതികൊണ്ടും ഏറെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ ചിത്രമാണ് . ബാലു വര്ഗീസ്,ലുക്മാന്‍ അവറാന്‍, ബിനു പപ്പു,ഇര്‍ഷാദ്, വിനായകന്‍, ഷൈന്‍ ടോം ചാക്കോ മുതലായവരാണ് പ്രധാന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ഒരുപറ്റം പോലീസ് ഉദ്യോഗസ്ഥരുടെയും അവരെ സഹായിക്കാനായി ഒപ്പം ചേരുന്ന അഭ്യസ്ത വിദ്യരായ രണ്ടു ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രമാണ് ഓപ്പറേഷന്‍ ജാവ. ഒരുകാലത്ത് ചര്‍ച്ചയായ പ്രേമം എന്ന സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണമാണ് സിനിമയ്ക്ക് ഇതിവൃത്തം.

ചിത്രത്തിന്റെ അവസ്സാന ഭാഗത്ത് ഒരു സീനില്‍ മാത്രം വന്നു പോകുന്ന ഒരു കഥാപാത്രമാണ് ഉണ്ണി രാജ് അവതരിപ്പിച്ചിരിക്കുന്നത്. അഖിലേഷേട്ടന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. മര്‍മ്മപ്രധാനമായ കഥാപാത്രമായത് കൊണ്ട് തന്നെ വളരെ പെട്ടന്നു പ്രേക്ഷകഹൃദയത്തില്‍ ഇടം നേടുവാനും തന്റെ സ്വതസിദ്ധമായ അഭിനയ മികവ് കൊണ്ട് കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുവാനും ഉണ്ണിക്ക് കഴിഞ്ഞു. ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെയാണ് അഖിലേഷേട്ടന്‍ എന്ന കഥാപാത്രം യുവജനങ്ങള്‍ക്കിടയില്‍ തരംഗമായത്.

Leave a Reply

Your email address will not be published.