മറ്റൊരു സ്ത്രീയുമായി ലിവിങ്ടുഗതെറിൽ കഴിയുന്ന ഗോപിസുന്ദറിന് ഭാര്യയുടെ മറുപടി ഫേസ്ബുക് പോസ്റ്റിലൂടെ !!

മലയാളത്തിലും ഇതരഭാഷകളിലും ഒട്ടനവധി മികച്ച ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ സംഗീതസംവിധായകനാണ് ഗോപി സുന്ദര്‍. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി അംഗീകാരങ്ങള്‍ അദേഹത്തെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് അദ്ദേഹം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഗോപീസുന്ദറിന് ഗായികയും മോഡേലുമായ അഭയ ഹിരണ്‍മയിയുമായുള്ള അടുപ്പമാണ് തുടക്കം മുതല്‍ തന്നെ കുടുംബ ജീവിതത്തിലെ കല്ലുകടിക്കു കാരണം. വര്‍ഷങ്ങളായി ഭാര്യ പ്രിയയുമായി അകന്നു കഴിയുകയാണ് അദ്ദേഹം. എന്നാല്‍ അഭയ ഹിരണ്‍മയിയുമൊത്തു ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പിലാണ് താനെന്ന് നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

ഇക്കഴിഞ്ഞ ദിവസ്സം തന്‍റെ എഫ് ബിയില്‍ പങ്ക് വച്ച ഒരു ചിത്രമാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത് .

”അന്ന് നിനക്ക് 19 വയസ്സ് മാത്രം. നീയാണ് എനിക്കെല്ലാം. പറയാന്‍ വാക്കുകളില്ല പൊന്നേ. എന്റെ പ്രണയിനിക്ക് ജന്മദിനാശംസകള്‍”. താജ്മഹലിന്റെ മുന്നില്‍ ഇരുവരും ഇരിക്കുന്ന ചിത്രത്തോടൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു.

എന്നാല്‍ ഇതിനെതിരെ ഗോപിയുടെ ആദ്യ ഭാര്യ മറ്റൊരു പോസ്റ്റുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഗോപിയുടെ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടും ഒപ്പം ആദ്യ ഭാര്യയായ പ്രിയയോടും മക്കളോടും ഒരുമിച്ച് ടാജ്മഹലിന്റെ മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രവും കൂടി പോസ്റ്റ് ചെയ്തുകൊണ്ട് അവര്‍ ഇങ്ങനെ കുറിച്ചു.

”ഇപ്പോഴെങ്കിലും ഒക്കെ എനിക്ക് ഭ്രാന്ത് പിടിക്കാനുള്ള അവകാശം ഉണ്ട്. ചിത്രകാരന്‍മാര്‍ പോലും കര കൌശല വസ്തുക്കളുടെ കാലഘട്ടം കണ്ടുപിടിക്കാറുണ്ട്. ഒരേ കാലഘട്ടത്തില്‍ ഉപയോഗിച്ച വസ്തുക്കള്‍ . . ഈ ചിത്രം ഇതെല്ലാം പറയുന്നുണ്ട്” ഇതായിരുന്നു പോസ്റ്റ്.

ഇരു ഫോട്ടോകളിലും ഗോപി ഉപയോഗിച്ച വാച്ചും ചെരിപ്പും ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഫോട്ടോകള്‍ രണ്ടും ഒരു കാലഘട്ടത്തില്‍ എടുത്തതാണെന്നാണ് പ്രിയ പറഞ്ഞു വയ്ക്കുന്നത്. ഒരേ സമയം രണ്ട് സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ ഗോപി സുന്ദരിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കടുക്കുകയാണ്.

Leave a Reply

Your email address will not be published.