120 ആം വയസ്സിൽ കൊവിഡ് വാക്സിൻ സ്വീകരിച്ച വയോധിക രാജ്യത്ത് വാക്സിനേഷൻ തരംഗം സൃഷ്ടിക്കുന്നു..

ജമ്മു കാശ്മീർ നിവാസിയായ വയോധിക ആണ് തന്റെ 120 ആം വയസ്സിൽ വാക്സിൻ സ്വീകരിച്ചുകൊണ്ട്  രാജ്യത്തിന് മാതൃകയായിരിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക വാക്സിനേഷൻ പ്രചരണ പോസ്റ്റുകളിലും ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് 120 കാരിയായ ധോലി ദേവിയുടെ ചിത്രങ്ങളാണ്. സാമൂഹിക മാധ്യമങ്ങളിലും വാക്സിൻ സ്വീകരിക്കുവാനുള്ള വയോധികയുടെ തീരുമാനം ചർച്ച ചെയ്യപ്പെട്ടിരുന്നു. വാക്സിനേഷൻ ക്യാമ്പിൽ വെച്ചാണ് ധോലി ദേവി തന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വരുംതലമുറയ്ക്ക് മികച്ചൊരു മാതൃകയാണ് ദേവി കാഴ്ചവച്ചത് എന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി. വാക്സിനേഷൻ സ്വീകരിക്കുന്നതിൽ പൂർണ്ണ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് ദേവിയുടെ വീട്ടുകാരും വ്യക്തമാക്കി. കുടുംബത്തിലെ മുതിർന്ന അംഗത്തിന് വാക്സിനേഷൻ നൽകുന്നതിൽ എല്ലാവരും സന്തുഷ്ടരാണെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. എത്രയും പെട്ടെന്ന് കഴിയുന്നത്ര ആളുകളിലേക്ക് വാക്സിനേഷൻ എത്തിക്കുവാനുള്ള പ്രവർത്തനങ്ങളിലാണ് ജമ്മു കാശ്മീർ. 10 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് ഉണ്ടായിരുന്ന ജമ്മു കാശ്മീരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് വലിയ മാറ്റമാണ് ഉണ്ടായത്. നിലവിൽ ഏഴ് ശതമാനമാണ് ജമ്മു കാശ്മീരിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. നിലവിൽ മൂന്നര ലക്ഷത്തോളം ആളുകൾക്ക് ക്ലാസ്സ് നിർത്തിച്ചു കഴിഞ്ഞു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 1442 കേസുകളാണ് ജിമ്മുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്, 2406 കേസുകൾ കാശ്മീർ ഡിവിഷനിലും. ഔദ്യോഗിക കണക്കുകൾ പ്രകാരം 43 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഈ സാഹചര്യത്തിലാണ് ധോലി ദേവിയുടെ വാക്സിനേഷൻ വാർത്ത പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. കൂടുതൽപേർ വാക്സിനേഷൻ സ്വീകരിക്കുകയാണെങ്കിൽ കോവിഡ് ബാധയുടെ വ്യാപനം വലിയതോതിൽ തടയാൻ സാധിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നത്

Leave a Reply

Your email address will not be published.